ചെരുപ്പ്‌കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; സൗജന്യമായി കോഴിക്കുഞ്ഞിനെ നല്‍കിയില്ലെന്നാരോപിച്ച് ദളിത് യുവാവിന് മര്‍ദ്ദനം

Must Read

ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയില്‍ സൗജന്യമായി കോഴിക്കുഞ്ഞിനെ നല്‍കിയില്ലെന്നാരോപിച്ച് ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം. കോഴിക്കുഞ്ഞ് വില്‍പ്പനക്കാരനായ യുവാവ് പണം ആവശ്യപ്പെട്ടതാണ് അക്രമികളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് നടുറോഡില്‍ വെച്ച് ചെരുപ്പുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൈക്കില്‍ ഗ്രാമംതോറും കോഴിക്കുഞ്ഞുങ്ങളെ വില്‍ക്കുന്ന സുജന്‍ അഹിര്‍വാര്‍ എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. ബൈക്കില്‍ വരികയായിരുന്ന സുജനെ ചിലര്‍ തടഞ്ഞുനിര്‍ത്തി കോഴിക്കുഞ്ഞുങ്ങളെ വേണമെന്ന് ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടതോടെ സംഘം ആക്രമിച്ചതെന്നാണ് പരാതി. നടുറോഡില്‍ വെച്ച് ചെരുപ്പുകൊണ്ട് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ വൈറലായതോടെ പ്രതികള്‍ക്കെതിരെ പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This