വിവാഹേതര ബന്ധം; ദളിത് യുവതിയെ നഗ്നയാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍

Must Read

റാഞ്ചി: വിവാഹേതര ബന്ധം ആരോപിച്ച് ദളിത് യുവതിയെ നഗ്നയാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ സരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവമെന്നു പരാതിയില്‍ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോണില്‍ വിളിച്ച് ഒരാള്‍ വീടിനു പുറത്തേക്ക് ഇറങ്ങിവരാന്‍ യുവതിയോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയപ്പോള്‍ രണ്ടു യുവാക്കള്‍ ചേര്‍ന്നു ബലമായി യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി ഒരു കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്തേക്കു കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ച് യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും മരത്തില്‍ െകട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു.

രാത്രി മുഴുവന്‍ യുവതി അവിടെ തന്നെയാണ് കിടന്നിരുന്നത്. രാവിലെ നാട്ടുകാര്‍ കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുകയാണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This