പാന്റ് കീറി അതുപയോഗിച്ച് കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; എയര്‍ഹോസ്റ്റസിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Must Read

ന്യൂഡല്‍ഹി: മുംബൈയില്‍ എയര്‍ ഹോസ്റ്റസിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എയര്‍ഹോസ്റ്റസ് രൂപല്‍ ഒഗ്രേയെ കൊലപ്പെടുത്തിയ വിക്രം അത്വലിനെയാണ് ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഇയാളെ അന്ധേരി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാന്റ് കീറി അതുപയോഗിച്ച് കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് വിക്രമിനെ കണ്ടെത്തിയത്. റിമാന്‍ഡ് കാലാവധിതീര്‍ന്ന ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു.

ഛത്തീസ്ഗഢ് സ്വദേശിയായ രൂപല്‍ ഒഗ്രേ കഴിഞ്ഞയാഴ്ചയാണ് അന്ധേരിയിലെ ഫ്‌ളറ്റിനുള്ളില്‍ കൊല്ലപ്പെട്ടത്. എയര്‍ ഇന്ത്യയില്‍ ട്രെയിനി എയര്‍ഹോസ്റ്റസ് ആയിരുന്നു കൊല്ലപ്പെട്ട രൂപല്‍. ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ തൊഴിലാളിയായ വിക്രം യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉപദ്രവിക്കാനുള്ളശ്രമത്തെ യുവതി ചെറുത്തതോടെ കുത്തുകയായിരുന്നുവെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This