ദൽഹി മുഖ്യമന്ത്രിയെന്ന തീരുമാനിക്കാൻ അമിത് ഷായുടെ വസതിയിൽ നിര്‍ണായക ചര്‍ച്ച.പർവേഷ് വർമയുടെ പേരിനാണ് മുൻതൂക്കം

Must Read

ദില്ലി: ആരായിരിക്കണം അടുത്ത ദൽഹി മുഖ്യമന്ത്രിയെന്ന തീരുമാനിക്കാൻ അമിത് ഷായുടെ വസതിയിൽ ഇന്ന് നിര്‍ണായക ചര്‍ച്ച നടന്നു. പർവേഷ് വർമയുടെ പേരിനാണ് മുൻതൂക്കം. സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവയടക്കം അരഡസനോളം പേരുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവക്ക് സമാനമായി അപ്രതീക്ഷിത മുഖ്യമന്ത്രി ഡല്‍ഹിയിലും ഉണ്ടാകുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്നത്.ഇതിനിടെ, ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലെന ​ഗവർണർക്ക് രാജിക്കത്ത് നൽകി. നിലവിലെ നിയമസഭ പിരിച്ചുവിട്ട് ​ലഫ്. ​ഗവർണർ ഉത്തരവിറക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദില്ലിയിലെ ബിജെപിയുടെ ആധികാരിക വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രിയെന്നതിൽ ആകാംക്ഷ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയുമായും ഇന്നലെ ആദ്യ ചർച്ച നടത്തി. രാവിലെ അമിത് ഷായുടെ വസതിയിൽ ജെ പി നദ്ദയും ജന സെക്രട്ടറി ബിഎൽ സന്തോഷും സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും കൂടികാഴ്ച നടത്തി.

ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ്മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരി​ഗണനയിലുള്ളത്. ജാട്ട് വിഭാ​ഗത്തിൽനിന്നുള്ള വർമ്മയെ മുഖ്യമന്ത്രിയാക്കിയാൽ ഹരിയാനയിൽ ഒബിസി വിഭാ​ഗത്തിൽ നിന്നുള്ള നായബ് സിം​ഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ വിഭാ​ഗത്തിലുണ്ടായ അതൃപ്തി മറികടക്കാനാകുമെന്നും പശ്ചിമ യുപിയിലും ഇത് നേട്ടമാകുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തൽ.

പർവേഷ് വർമ്മ ഇന്ന് രാജ് നിവാസിലെത്തി ലഫ്. ​ഗവർണറെയും കണ്ടു. ഇന്നലെ അമിത് ഷായെയും കണ്ടിരുന്നു. അതേസമയം, മുതിർന്ന നേതാക്കളായ വിജേന്ദർ ​ഗുപ്തയുടെയും സതീഷ് ഉപാധ്യായുടെയും പേരുകളും ഉയർന്നുവരുന്നുണ്ട്. ആർഎസ്എസ് നേതാവായ അഭയ് മഹാവറും ചർച്ചയിലുണ്ട്. വനിതാ മുഖ്യമന്ത്രിയാകണമെന്ന തീരുമാനമുണ്ടായാൽ രേഖ ​ഗുപ്ത, ശിഖ റായ് എന്നിവർക്കാണ് സാധ്യത. നിലവിൽ എംഎൽഎമാരിലാരെങ്കിലും തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം.

മറ്റു നേതാക്കളെ പരി​ഗണിക്കുകയാണെങ്കിൽ മാത്രം സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവയ്ക്കും, ബാൻസുരി സ്വരാജ് എംപിക്കും നറുക്ക് വീണേക്കും. ഫ്രാൻസ് – അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ പോകും മുൻപ് പ്രഖ്യാപനമുണ്ടാകും. ശനിയാഴ്ചയോ ഞായറാഴ്ചയോ സത്യപ്രതിജ്ഞ ചടങ്ങ് നടന്നേക്കും. എൻഡിഎയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തി പ്രകടനമാക്കാനാണ് ബിജെപി തീരുമാനം.

ആര്‍ എസ് എസുമായി ഏറെ അടുപ്പമുള്ള സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. അടിത്തട്ടില്‍ ഇറങ്ങിയുള്ള സംസ്ഥാന അധ്യക്ഷന്‍ പ്രവര്‍ത്തനങ്ങളും സംഘാടന മുഖവും , വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു എന്ന് വിലയിരുത്തലുണ്ട്.

 

Latest News

മാസപ്പടി കേസ്; ഇന്ന് നിര്‍ണായകം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് കെ. ബാബു വിധി പറയും

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ പ്രതിസ്ഥാനത്തുള്ള മാസപ്പടി കേസില്‍ ഇന്ന് നിര്‍ണായകം. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്.മുഖ്യമന്ത്രി പിണറായി വിജയന്റെ...

More Articles Like This