ഭാര്യമാരെ വാടകയ്ക്ക് കിട്ടുന്ന ചന്തകള്‍ ഇന്ത്യയിൽ!!! ഭാര്യമാരെ വാടകയ്ക്ക് വില്‍ക്കുന്ന ധദീജ പ്രാതാ എന്ന വിചിത്രമായ ആചാരം..

Must Read

കൊച്ചി:ലൈംഗികതയ്ക്ക് ഭാര്യമാരെ വാടകക്ക് കിട്ടുന്ന ചന്തയോ ? നിങ്ങൾ ഞെട്ടിയോ ,എന്നാൽ ഞെട്ടരുത് അങ്ങനെ ലൈംഗിക സുഖത്തിനും വീട്ടു ജോലിക്കും കരാർ പ്രകാരം മറ്റുള്ളവരുടെ ഭാര്യമാരെ ലഭിക്കുന്ന സ്ഥലം ഇന്ത്യയിൽ ഉണ്ട് .2017 ല്‍ ഇന്‍ഡോറുകാന്‍ തന്റെ ഭാര്യയെ വില്‍പ്പന നടത്തിയത് 30,000 രൂപയ്ക്കായിരുന്നു. വില്‍പ്പന നടത്തിയയാള്‍ക്ക് ഭാര്യയെ ശാരീരികമായി ഉപയോഗിക്കാനും വീട്ടു ജോലികള്‍ ചെയ്യിക്കാനുമുള്ള അവകാശം പത്തുരൂപയുടെ മുദ്രപ്പത്രത്തില്‍ എഴുതി നല്‍കുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയുടെ അവകാശം മറ്റൊരാള്‍ക്ക് കരാറിന് നല്‍കുന്ന പതിവ് മദ്ധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഒന്നിലാണ്. ദീര്‍ഘകാലത്തേയ്‌ക്കോ ഹൃസ്വകാലത്തേക്കോ പണത്തിന് ഇവിടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ വില്‍ക്കുന്നു.

ദമ്ബതികള്‍ ഒരു വിവാഹ ചടങ്ങിന് പോയപ്പോഴായിരുന്നു ഇന്‍ഡോറുകാരന്‍ ഭാര്യയുടെ അവകാശം മറ്റൊരാളുമായി കരാറിലായത്. നാലു വയസ്സുള്ള ഒരു കുഞ്ഞിന്റെ മാതാവ് കൂടിയായ സ്ത്രീയെ അനേകം തവണ ബലാത്സംഗം ചെയ്ത വാങ്ങിയ സമ്ബന്നന്‍ പിന്നീട് മറ്റൊരാള്‍ക്ക് മറിച്ചുവിറ്റു.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരേ കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവില്‍ തുടങ്ങി മൂന്നാമത് എത്തിയ അവകാശിയില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ നാട്ടില്‍ തിരിച്ചെത്തുകയും ഭര്‍ത്താവിനെതിരേ പരാതി നല്‍കുകയുമായിരുന്നു. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ വാടകയ്ക്ക് വില്‍ക്കുന്ന വിചിത്രമായ ആചാരം പ്രവണത മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഒരു ഗ്രാമത്തിലാണുള്ളത്. പത്തുരൂപയുടെ മുദ്രപ്പത്രത്തിലാണ് അവകാശം എഴുതി നല്‍കുന്നത്.

മാസക്കരാറിലോ വര്‍ഷ കണക്കിലോ ഭാര്യമാരെ വാടകയ്ക്ക് നല്‍കും. വാങ്ങുന്നയാള്‍ക്ക് വീട്ടിലെ ജോലികള്‍ ചെയ്തു കൊടുക്കണമെന്നും കിടപ്പറ പങ്കുവെയ്ക്കണമെന്നതും അടക്കമാണ് അവകാശം എഴുതി നല്‍കുന്നത്. വന്‍ തുകകള്‍ ഈടാക്കുന്ന കേസില്‍ ദീര്‍ഘകാലത്തോളം സ്ത്രീകള്‍ക്ക് ഭര്‍ത്താവ് വില്‍പ്പന നടത്തുന്നയാളുടെ വീട്ടില്‍ കഴിയേണ്ടി വരും. മുദ്രപ്പത്രത്തില്‍ കാലാവധിയുടെ കരാര്‍ എഴുതിയാണ് ഇടപാടുകള്‍ നടത്താറുള്ളത്. കരാര്‍ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുതുക്കാനും കഴിയും. ധദീജ പ്രാതാ എന്ന ആഘോഷത്തിലാണ് ഈ ആചാരം നടക്കാറുള്ളത്. ഭാര്യമാരെ ഈ രീതിയില്‍ വാടകയ്ക്ക് കൊടുക്കാന്‍ ചന്തകള്‍ വരെയുണ്ടെന്നുമാണ് വിവരം.

ഈ സമയത്ത് ഇവിടെ സ്ത്രീകള്‍ വരിവരിയായി നില്‍ക്കും. അവരില്‍ നിന്നും ഇടപാടുകാര്‍ക്ക് ഇഷ്ടപ്പെട്ടവരെ പണം കൊടുത്തു കരാര്‍ എഴുതി വാങ്ങാം. വിവാഹം കഴിക്കാന്‍ കഴിയാതെ പോയവരും ജീവിതപങ്കാളിയെ കിട്ടാത്തവരുമായ പണക്കാരെ ഉന്നമിട്ടാണ് ഭര്‍ത്താക്കന്മാര്‍ വില്‍പ്പനയ്ക്കുള്ള ഭാര്യമാരെ എത്തിക്കുന്നത്. കരാറിലൂടെ സാധാരണ കിട്ടുന്ന മാസവരുമാനത്തിന്റെ പല മടങ്ങ് ഇരട്ടി തുകകള്‍ക്ക് വേണ്ടിയാണ് ഭര്‍ത്താക്കന്മാര്‍ ഈ ക്രൂരത കാട്ടുന്നത്. മദ്ധ്യപ്രദേശിന് പുറമേ ഗുജറാത്തിലും ഈ സമ്ബ്രദായം പിന്തുടരുന്ന രീതിയുണ്ടെന്നാണ് വിവരം. 2006 ല്‍ പണക്കാരനായ ഒരു ബിസിനസുകാരന് ഗുജറാത്തില്‍ നിന്നുള്ള ഒരാള്‍ ഭാര്യയെ മാസവാടകയ്ക്ക് നല്‍കി. മാസം 8000 രൂപയായിരുന്നു വാടക.

ചിലയിടങ്ങളില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ മക്കളെ കെട്ടിച്ചയയ്ക്കാനും ഈ രീതിയെ ആശ്രയിക്കാറുണ്ട്. സ്വന്തം പെണ്‍മക്കളെ പണക്കാര്‍ക്ക് വില്‍ക്കും. പെണ്‍കുട്ടികളെ സമ്ബന്നരുമായി ബന്ധപ്പിക്കാന്‍ ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നു. പെണ്‍മക്കളെ വില്‍ക്കുന്നതിലൂടെ കുടുംബങ്ങള്‍ക്ക് 15,000 രൂപ മുതല്‍ 20,000 രൂപ വരെ കിട്ടും. ചില കേസുകളില്‍ പെണ്‍കുട്ടികള്‍ക്ക് വില 500 ല്‍ താഴെയാകുകയും ചെയ്യാറുണ്ട്. അതേസമയം ഇടനിലക്കാര്‍ വാങ്ങുന്നത് 65,000 മുതല്‍ 75,000 വരെയാണ്. സംഭവത്തെക്കുറിച്ച്‌ പോലീസിന് വിവരമുണ്ടെങ്കിലും പരാതി ഇല്ലാത്തതിനാല്‍ ഇടപെടുന്നില്ല എന്നാണ് അവരുടെ നയം.

അതേസമയം സംഭവത്തിനെതിരേ സ്ത്രീ അവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ പരസ്യമായി നല്‍കുന്ന ലൈസന്‍സാണ് ഇതെന്നാണ് ആക്ഷേപം. ഏതെങ്കിലും ആചാരത്തിന്റെ പേരില്‍ സ്ത്രീകളോടുള്ള ബഹുമാനവും ആദരവും താഴെയാകുന്നില്ലെന്നും ഇപ്പോഴും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെ വാടകയ്ക്ക് നല്‍കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന പ്രാതാ പോലെയുള്ള ആഘോഷങ്ങള്‍ അപമാനകരവും തെറ്റുമാണെന്നും ഏത് രീതിയിലായാലും സ്ത്രീകള്‍ ദുരിതപ്പെടുന്ന കാര്യമാണ് ഇതെന്നും സ്ത്രീപക്ഷ വാദികള്‍ പറയുന്നു.ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന സ്ത്രീപുരുഷ അനുപാതത്തിലെ വ്യത്യാസമാണ് ഇത്തരം ദുരാചാരങ്ങള്‍ക്ക് കാരണമാകുന്നതെന്ന വിലയിരുത്തലുകളും ഉണ്ട്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This