പോലീസിന്റെ ആവശ്യങ്ങൾ നിരസിച്ച് ദിലീപ് .തന്റെ ഫോണുകൾ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ചിന് നടൻ ദിലീപിന്റെ മറുപടി. ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ഫോണിൽ ഇല്ല. ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഒന്നും കേസുമായി ബന്ധമുള്ളതല്ല എന്നും ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടിയായി ദിലീപ് അറിയിച്ചു
ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ ആണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണിൽ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോൺ വിവരങ്ങൾ വീണ്ടെടുക്കാൻ താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചയ്ക്ക് അകം ഫലം കിട്ടും. ഈ ഫലം താൻ കോടതിക്ക് കൈമാറാം .പ്രതി എന്ന നിലയിൽ തനിക്ക് നോട്ടീസ് നൽകാൻ നിയമപരമായി അന്വേഷണ സംഘത്തിന് കഴിയില്ല. നോട്ടീസ് പിൻവലിക്കണം. നോട്ടീസ് തനിക്ക് നൽകുന്നതിനു മുൻപ് മാദ്ധ്യമങ്ങൾക്ക് നൽകി.
അതേസമയം ഫോണ്‍ വീണ്ടും ആവശ്യപ്പെടാന്‍ നിയമപരമായി അധികാരമില്ലെന്ന് ദിലീപ് പറയുന്നു. ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയത് നിയമപരമല്ല. ഈ നോട്ടീസ് പിന്‍വലിക്കണം. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണ്‍ ആദ്യം പിടിച്ചെടുക്കണം. ഇവര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോണ്‍ പരിശോധിച്ചാല്‍ തെളിയും. പ്രതി എന്ന നിലയില്‍ തനിക്ക് നോട്ടീസ് നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴില്ല. നോട്ടീസ് തനിക്ക് നല്‍കുന്നതിന് മുമ്പ് മാധ്യമങ്ങളാണ് നല്‍കിയതെന്നും ദിലീപ് ആരോപിക്കുന്നു.
ദിലീപിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ദിലീപ് അടക്കമുള്ള പ്രതികള്‍ ഫോണ്‍ ഒളിപ്പിച്ചതിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചേക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ദിലീപിന്റെ കസ്റ്റഡിക്കായി ക്രൈംബ്രാഞ്ച് കടുത്ത സമ്മര്‍ദം ചെലുത്താനും സാധ്യതയുണ്ട്.
പ്രതികളുടെ പേഴ്‌സണല്‍ ഫോണ്‍ ലഭിച്ചിരുന്നെങ്കില്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കം വീണ്ടെടുക്കാനാവും. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിച്ചതും ഗൂഢാലോചനയിലെ നിര്‍ണായക തെളിവുകളും ഈ ഫോണുകളില്‍ നിന്ന് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ദിലീപ് ഈ വിവരങ്ങള്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ് എന്നാണ് വിലയിരുത്തല്‍. കൃത്യമായ നിയമോപദേശം പ്രതികള്‍ക്ക് ലഭിച്ചിരിക്കാം എന്നാണ് കരുതുന്നത്.
ഫോണ്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയി തെളിവുകള്‍ നീക്കം ചെയ്യാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് തള്ളുന്നില്ല. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുക മാത്രമാണ് ഇനിയും മാര്‍ഗം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്ന ഉടനെ പ്രതികള്‍ എല്ലാവരും മൊബൈല്‍ മാറ്റിയെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ദിലീപിന്റെയും അനൂപിന്റെയും രണ്ട് വീതം ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് മാറ്റിയത്. ഇതിനിടെ ദിലീപിന്റെ വിദേശത്തുള്ള സുഹൃത്തുക്കളെയും അന്വേഷണ സംഘം തേടുന്നുണ്ട്. ദൃശ്യങ്ങള്‍ ഇവരുടെ കൈവശമാണെന്ന് സൂചനയുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലാണ് ദിലീപിനോടും കൂട്ടുപ്രതികളോടും പഴയ ഫോണുകൾ ഹാജരാക്കണമെന്ന് കാട്ടി അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ നേരത്തേ ഉപയോഗിച്ചിരുന്ന ഫോണുകൾ ഇന്ന് മൂന്ന് മണിക്ക് മുമ്പ് കൈമാറണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.