ഉറപ്പ് നൽകിയ വാഗ്ദാനം പ്രിയങ്ക നടപ്പിലാക്കുന്നു ; യു.പി.യിലെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 37 വനിതകൾ

Must Read

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 89 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് മൂന്നാംഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടികയിൽ വനിതാ സ്ഥാനാർത്ഥികളായി 37 പേരുണ്ട്. യുപിയിൽ ഉറപ്പ് നൽകിയ സ്ത്രീ പ്രാതിനിധ്യം നടപ്പാക്കുകയാണ് കോൺഗ്രസ്.

നേരത്തെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റില്‍ വനിതകളെ മത്സരിപ്പിക്കുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ കോൺഗ്രസ് പുറത്തിറക്കിയ 125 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 50 വനിതകൾ ഉള്‍പ്പെട്ടിരുന്നു.

41 പേരുടകളടങ്ങുന്ന രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 16 സ്ത്രീകളായിരുന്നു ഉൾപ്പെട്ടത്. ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ, ഓണറേറിയം ഉയര്‍ത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ആശാ വര്‍ക്കര്‍ പൂനം പാണ്ഡെ തുടങ്ങിയവർ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

Latest News

ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം.ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള...

More Articles Like This