മഞ്ജു വാര്യർക്കെതിരെ ദിലീപ്.എല്ലാം മഞ്ജു പറഞ്ഞതിന് പിന്നാലെ. കരിയർ തകർക്കാൻ ശ്രമം നടന്നു; ദിലീപ്

Must Read

കൊച്ചി :വിധിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ്. ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിന് പിന്നാലെയാണ് തനിക്കെതിരെ കാര്യങ്ങള്‍ വന്നത്.നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ വാക്കിനെ തുടർന്നാണ് അന്വേഷണം നടന്നതെന്ന് ദിലീപ് പറഞ്ഞു. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥയുണ്ടാക്കിയെന്നും ദിലീപ് വ്യക്തമാക്കി.  ദൈവത്തിന് നന്ദി എന്ന ആദ്യവാചകത്തിന് പിന്നാലെ രണ്ടാം വാചകത്തില്‍ തന്നെ മഞ്ജുവിനെതിരെ ദിലീപ് പ്രതികരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസിൻ്റെ കള്ളക്കഥ തകർന്നെന്ന് വ്യക്തമാക്കിയ ദിലീപ് ശരിക്കും ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും ദിലീപ് ആരോപിച്ചു. ഒപ്പം നിന്നവർക്ക് നന്ദി. ചില മാധ്യമങ്ങളെ കൂട്ട് പിടിച്ച് പൊലീസ് കുപ്രചാരണം നടത്തിയെന്നും ദിലീപ് ആരോപിച്ചു.

തന്റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തെന്നും തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറ‍ഞ്ഞു. നമ്പി നാരായണന് ശേഷം ഏറ്റവും വേട്ടയാടൽ നേരിട്ടത്ത് ദിലീപിനെന്ന് ദിലീപ് ഫാൻസ് അസോസിയേഷൻ. സത്യം ജയിച്ചു എന്ന് ആരാധാകർ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്ലാദ പ്രകടനം നടത്തി ആരാധകർ. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു. ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് കുറ്റവിമുക്തനാക്കിയത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This