ദൈവം തന്നെ ശരണം ; മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കും മുന്നേ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി ദിലീപ്

Must Read

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. അതിനു മുൻപ് ആലുവയിലെ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി നടന്‍ ദിലീപ്. ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലാണ് ദിലീപ് എത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. രാവിലെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാര്‍ത്തിയും ദിലീപ് പ്രാര്‍ഥിച്ചു. പള്ളിയില്‍ സ്ഥിരമായി എത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യാറുള്ള ദിലീപിന് നിര്‍ണായകമാണ് ഇന്നത്തെ ദിവസം.

വ്യാഴാഴ്ച ഉച്ചക്ക് 1.45-നാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുക. അന്വേഷണത്തിനോട് സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഫോണുകള്‍ ഹാജരാക്കിയതിന് പിന്നാലെ അന്വേഷണത്തോടെ സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി വേണമെന്ന ആവശ്യം തന്നെയായിരിക്കും ദിലീപ് ഉന്നയിക്കുക.

ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം ദിലീപിന്റെ രണ്ട് കേസുകളാണ് ഇന്ന് കോടതിയുടെ പരിഗണനയില്‍ വരുന്നത്. വധഗൂഡാലോചനക്കേസില്‍ ആലുവ മജിസ്ട്രേറ്റ് കോടതിയും ഇന്ന് വാദം കേള്‍ക്കും.

Latest News

ജലീലിനെ ഇറക്കി അവരില് തടയിടാൻ സിപിഎം ? ”മിസ്റ്റർ പി വി അൻവർ ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല, ഇങ്ങോട്ട് മാന്യതയെങ്കില്‍ അങ്ങോട്ടും മാന്യത.അന്‍വറിനെതിരെ കെടി ജലീല്‍

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കെട്ടി ജലീൽ .അന്വറിനെതിരെ ജലീലിനെ ഇറക്കിയത് സിപിഎം എന്നും ആരോപണം ഉണ്ട് .പിവി അന്‍വറിന് മറുപടിയുമായി ഡോ...

More Articles Like This