ദിലീപിനെ തൊടാനാവില്ല..കോടതിയിലും ട്വിസ്റ്റുകൾ സൃഷ്ടിക്കുന്ന വില്ലനും ജനപ്രിയനും ദിലീപ് തന്നെ. പ്രോസിക്യൂഷൻ പൊട്ടി പാളീസായി

Must Read

കൊച്ചി.നടൻ ദിലീപിനെ തൊടാനാവില്ല .പ്രോസിക്യൂഷൻ പൊട്ടി പാളീസായി കൊണ്ടിരിക്കയാണ് കോടതികളിലും ട്വിസ്റ്റുകളും ക്ളൈമാക്സുകളും സൃഷ്ടിക്കുന്ന ജനപ്രിയനും വില്ലനും ആവുകയാണ് ദിലീപ് എന്ന നടൻ .ദിലീപ് നടിയെ ആക്രമിച്ച കേസിലും ,ഇപ്പോഴത്തെ ഗുഡാലോചന കേസിലും ഈസിയായി പുറത്ത് വരും .ദിലീപിനെ ശിക്ഷിക്കാൻ ആവില്ല എന്നുതന്നെയാണ് കോടതി നിരീക്ഷണത്തിലൂടെ മനസിലാവുന്നത് .സർക്കാർ അഭിഭാഷകർ പൊട്ടി .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപ് ഉൾപ്പടെയുള്ളവർ ഹൈക്കോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണുകൾ ആലുവ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുറക്കില്ല. ഫോണുകൾ കോടതിയിൽ തുറക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.

ഇവ തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലേയ്ക്ക് അയച്ചു പരിശോധനയ്ക്കു വിധേയമാക്കാൻ ജസ്റ്റിസ് ആനി വർഗീസ് ഉത്തരവിട്ടു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് പ്രതിഭാഗം ഉയർത്തിയ വാദങ്ങളെ അംഗീകരിച്ച് കോടതിയുടെ ഉത്തരവ്.

ഫോണുകളുടെ പാറ്റേൺ ശരിയാണോ എന്ന് കോടതിയിൽ പരിശോധിക്കാതെ അയയ്ക്കുന്നത് പിന്നീട് ലാബിൽ പരിശോധിക്കുമ്പോൾ മാറ്റമുണ്ടെങ്കിൽ ഫലം ലഭിക്കാൻ കാലതാമസമുണ്ടാക്കും എന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഏതെങ്കിലും രീതിയിൽ കാലതമാസമുണ്ടാകുന്നത് റിപ്പോർട്ടിൽ കൃത്രിമം കാണിച്ചെന്ന ആക്ഷേപം പിന്നീടു പ്രതിഭാഗം ഉയർത്തുന്നതിന് ഇടയാക്കുമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതുവരെ പാറ്റേൺ എന്താണ് എന്നു മനസിലാക്കിയിട്ടില്ല. പ്രതിഭാഗത്തിനു മാത്രമാണ് ഇതിൽ ധാരണയുള്ളത്, അതുകൊണ്ടു തന്നെ ഫോണുകൾ ആലുവ കോടതിയിൽ വച്ചു തുറന്നു പരിശോധിക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതൊക്കെ കോടതി തള്ളി .

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. പ്രതിഭാഗത്തിന്റെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു.

കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എഡിജിപി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാര്‍ പറയാത്ത പല കാര്യങ്ങളും എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു.

പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളത്.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ താന്‍ കണ്ടു എന്ന വാദം തെറ്റാണ്. ഭാര്യയും അമ്മയും ഉള്ളപ്പോള്‍ വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടു എന്നത് വസ്തുതാ വിരുദ്ധം. ഇതിന് പിന്നില്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ്. ബാലചന്ദ്രകുമാറിന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷന്‍ പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ് ചോദിച്ചു.

 

 

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This