രക്ഷയില്ലെന്ന് ദിലീപിന് മനസിലായി , കൈവശമില്ലെന്ന് പറഞ്ഞിരുന്ന ഫോൺ കോടതിയിൽ നൽകി

Must Read

തന്റെ കൈവശം ഇല്ലെന്ന് കഴിഞ്ഞ ദിവസം ദിലീപ് കോടതിയിൽ അറിയിച്ച ഉപഹർജിയിലെ നാലാം നമ്പർ ഫോൺ ദിലീപ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറി. അത് താൻ ഉപയോഗിക്കുന്ന രണ്ട് ഐ ഫോണുകളിൽ ഒന്നാണിതെന്ന് ദിലീപ് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാലാമത്തേത് 2021-ൽ വാങ്ങിയ ഐ ഫോൺ 13 പ്രോ ആയിരുന്നു. ഈ ഫോൺ തന്റെ കൈയിൽ ഇല്ലെന്നും ഇതു ഹാജരാക്കാൻ കഴിയില്ലെന്നുമാണ് ദിലീപ് നേരത്തേ അറിയിച്ചിരുന്നത്.

ഫോണിനായി അന്വേഷണസംഘത്തിന് കെഞ്ചേണ്ട സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ഉന്നയിച്ചു. ഫോണുകൾ എവിടെ പരിശോധിക്കണമെന്നൊക്കെ പ്രതികൾ തീരുമാനിക്കുന്നത് ക്രിമിനൽ കേസുകളുടെ ചരിത്രത്തിൽ കേട്ടിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഫോൺ കൈമാറുന്നതിനെ ദിലീപിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ള എതിർത്തു. ഫോൺ ആവശ്യപ്പെടുന്നത് വ്യാജ തെളിവുണ്ടാക്കാനാണെന്നും വാദിച്ചു. ഫോണുകൾ പരിശോധിക്കുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്ന് ഈ ഘട്ടത്തിൽ കോടതി ദിലീപിനോട് ചോദിച്ചു.

വിദഗ്ധരാണ് ഫോൺ പരിശോധിക്കേണ്ടത് എന്നായിരുന്നു ദിലീപിന്റെ മറുപടി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്നും ദിലീപ് അറിയിച്ചു.

2017-ൽ വാങ്ങിയ ഫോണാണ് ഹാജരാക്കാതിരുന്നത്. പഴയ മൂന്നു ഫോണും ഹാജരാക്കാമെന്ന് ദിലീപ് സമ്മതിച്ചതോടെ നാലാമത്തെ ഫോണിലാണ് നിർണായക വിവരങ്ങളുണ്ടാകുക എന്നുകരുതി ഈ ഫോൺ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു.

ഇതിനിടെയാണ് ഈ ഫോൺ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, 2017-ൽ വാങ്ങിയ ഏറ്റവും പഴക്കമുള്ള ഐ ഫോൺ 10 ഹാജരാക്കിയിട്ടില്ല.

ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന പഴക്കമുള്ള ഐ ഫോൺ ഏതെന്നു വ്യക്തമല്ലെന്നാണ്‌ ദിലീപ് പറയുന്നത്‌. ഇതോടെ ഈ ഫോൺ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

12,000-ലേറെ വിളികൾ ഈ ഫോണിൽനിന്ന് 2017 ൽ പോയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതും പൾസർ സുനി, ദിലീപ് എന്നിവർ അറസ്റ്റിലായതും ദിലീപ് ജാമ്യത്തിൽ ഇറങ്ങിയതും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നതും ഈ വര്ഷം തന്നെയാണ്. പ്രധാന വിവരങ്ങളെല്ലാം ഈ ഫോണിൽനിന്ന് ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

Latest News

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ.മരണ സംഖ്യ 4,300 ആയി; 18,000ഓളം പേർക്ക് പരിക്ക്; ഇന്ത്യ NDRF സംഘത്തെ അയച്ചു.

ഇസ്താംബുള്‍: ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും 20,000 ആകുമെന്നും...

More Articles Like This