ദിലീപിനെ പൂട്ടാനുറച്ച് തന്നെ പോലീസ് !ഇസ്രേലി ഹാക്കിങ്‌ ടൂള്‍ യുഫെഡ്‌ ഉപയോഗിച്ച്‌ നശിപ്പിച്ച ഡേറ്റകള്‍ വീണ്ടെടുക്കും.വ്യക്‌തിഗതവിവരങ്ങള്‍ കണ്ടെത്തും

Must Read

കൊച്ചി :ഒടുവിൽ ദിലീപിനെ പൂട്ടാൻ ഇസ്രായേൽ സഹായവും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നു .നടി ആക്രമണക്കേസിൽ പ്രതിയായ ദിലീപിനെ എങ്ങനെയും പൂട്ടാനുറച്ച് പോലീസ് നീക്കം .നിയമത്തിലെ ലൂപ്പ്ഹോൾ ഉപയോഗിച്ച് രക്ഷപ്പെടുന്ന ദിലീപിനെ കുടുക്കുമെന്നു തന്നെയാണ് പോലീസ് പറയുന്നത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എത്ര തെളിവുകൾ നശിപ്പിച്ചാലും അവ കണ്ടെത്താനുള്ള നീക്കമാണ് പോലീസ് നടത്തുന്നത് .അന്വേഷണോദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും മറ്റ്‌ പ്രതികളുടെയും ഫോണുകള്‍ ഫോറന്‍സിക്‌ പരിശോധന നടത്തുന്നത്‌ ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ്‌ ടൂള്‍ ഉപയോഗിച്ച്‌.

ഇസ്രയേല്‍ കമ്പനിയായ സെലിബ്രൈറ്റിന്റെ യുഫെഡ്‌ എന്ന ടൂളാണ്‌ ഇതിനുപയോഗിക്കുന്നത്‌. അടുത്തിടെയാണു ഫോറന്‍സിക്‌ വിഭാഗത്തിന്‌ ഇതു ലഭ്യമായത്‌. നശിപ്പിച്ച ഡേറ്റകള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറിയ വിവരങ്ങളും വീണ്ടെടുക്കാം.

ചൈനീസ്‌ നിര്‍മിത ചിപ്‌സെറ്റുകളും പരിശോധിക്കാന്‍ ഈ ടൂളിനാകും. പാസ്‌വേഡ്‌ തുറക്കല്‍, ഡീകോഡിങ്‌, വിശകലനം, റിപ്പോര്‍ട്ടിങ്‌, ലൊക്കേഷന്‍ ഹാക്കിങ്‌ തുടങ്ങിയവയും സാധ്യമാകും. ഏഴ്‌ ഫോണുകള്‍ ദിലീപ്‌ ഉപയോഗിച്ചതില്‍ ആറെണ്ണമേ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുള്ളൂ.

ഒരു ഫോണ്‍ കേടായതിനാല്‍ അഞ്ചുമാസം മുമ്പ്‌ മാറ്റിയെന്നാണു ദിലീപിന്റെ വാദം. എന്നാല്‍, 2017-ല്‍ ദിലീപ്‌ ജയില്‍മോചിതനായശേഷം, അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വരുന്നതുവരെ ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നാണു ക്രൈംബ്രാഞ്ച്‌ കണ്ടെത്തല്‍.

മറ്റ്‌ ഫോണുകള്‍ മുംബൈയില്‍ ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ അയച്ചെന്നും ദിലീപ്‌ പറഞ്ഞിരുന്നു. പോലീസ്‌ കൃത്രിമത്വം കാട്ടുന്നതിനു മുമ്പ്‌ മൊബൈല്‍ ഡേറ്റ പരിശോധിക്കാനാണിതെന്നാണു വാദം. സ്വകാര്യപരിശോധന നടത്തിയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിവരങ്ങള്‍ നശിപ്പിക്കാനാണു ഫോണുകള്‍ കൊണ്ടുപോയതെന്നാണു ക്രൈംബ്രാഞ്ച്‌ നിഗമനം.

അങ്ങനെ ചെയ്‌താലും ഇസ്രേലി സോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കണ്ടെത്താനാകും. യു.എസ്‌. ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഈ ഹാക്കിങ്‌ സംവിധാനം ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. ഫോണിലോ ആപ്പുകളിലോ സൂക്ഷിച്ച വ്യക്‌തിഗതവിവരങ്ങളും കണ്ടെത്താം. ആറുദിവസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കുമെന്നാണു ഫോറന്‍സിക്‌ ലാബ്‌ അറിയിച്ചതെങ്കിലും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This