യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ മിന്നല്‍ നീക്കം; ലൈംഗിക അതിക്രമം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

Must Read

കൊച്ചി : സംവിധായകന്‍ രഞ്ജിത്ത് പീഡനക്കേസില്‍ അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയിലാണ് പൊലീസ് നടപടി. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടന്‍ കൈമാറും. രഞ്ജിത്തിൻ്റെ പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി.നടി ഐസിസിക്ക് മുന്നിലുള്‍പ്പെടെ തനിക്ക് നേരിട്ട ദുരനുഭവം പറഞ്ഞിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് പൊലീസും നടിയുടെ മൊഴിയെടുത്തു .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രഞ്ജിത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. അറസ്റ്റിനായി വളരെ രഹസ്യമായ നീക്കമാണ് പൊലീസ് നടത്തിയത്.നേരത്തെ ബംഗാളി നടിയുടെ പരാതിയും, മറ്റൊരു പ്രകൃതി വിരുദ്ധ പീഡന പരാതിയും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ ഒത്തുതീര്‍പ്പായിരുന്നു.

രണ്ട് മാസം മുൻപാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ഒരാഴ്ചയായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പി നൽകിയ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. കൊച്ചിയിൽ നിന്ന് സുഹൃത്തിൻ്റെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ പിടികൂടിയത്.

രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിൽ ആണ്. കൊച്ചി പൊലീസിന് ഉടൻ കൈമാറും.കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്. ഇതിനിടെ പുറത്തേയ്ക്ക് ഓടി. തുടർന്ന് സഹപ്രവർത്തകരോട് കാര്യം പറഞ്ഞുവെന്നും യുവതി പറയുന്നു.

ഡിജിപിക്കായിരുന്നു യുവതി പരാതി നൽകിയത്. രണ്ട് ദിവസം മുൻപ് നടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. രഹസ്യ നീക്കത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. നേരത്തെ രഞ്ജിത്തിനെതിരെ സമാനരീതിയിൽ രണ്ട് പരാതികൾ ഉയർന്നിരുന്നു. ബംഗാളി നടിയും ഒരു യുവാവുമായിരുന്നു രഞ്ജിത്തിനെതിരെ പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു.

Previous article‘മരിച്ചവരുടെ പോക്കറ്റടിച്ചവര്‍’; കോൺഗ്രസിന് വിളിപ്പേര് വീഴരുത് !!പോറ്റിയെ സ്വീകരിച്ചത് സോണിയ ഗാന്ധി, !.സ്വർണ്ണം കട്ടവരൊക്കെ സ്വന്തം വീട്ടിൽ എത്തിയില്ലേ ?’എങ്ങനെയാണ് കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയതെന്ന് ആലോചിച്ചാൽ മനസിലാകും.രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് പിണറായി. ശബരിമലയില്‍ പോറ്റിയെ കയറ്റിയത് കോണ്‍ഗ്രസ് ഭരണകാലത്ത്.
Next articleലത്തിൻ സഭ കീറി മുറിക്കപെട്ട കുഞ്ഞാടിന്റെ സഭ. സതീശൻ അപമാനിച്ചത് കൊച്ചി ബിഷപ്പിനെ മാത്രമല്ല. ലത്തിൻ സഭയെ ഒന്നടങ്കം. സതീശനെതിരെ ലത്തിൻ സഭയുടെ പ്രതിഷേധം ശക്തമാകുന്നു. സഭ വേദനയ്ക്കുമ്പോൾ ‘മാധ്യമ പ്രവർത്തകൻ മാർട്ടിൻ മേനാച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This