തിരുവനന്തപുരം: ആമയിഴഞ്ചാല്‍ തോട്ടില്‍ നിന്ന് ഡോക്ടറുടെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍ ബിപിന്റേതാണ് മൃതദേഹം. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഉച്ചയ്ക്ക് 2.30 ഓടെയാണ് ആമയിഴഞ്ചാല്‍ തോട്ടില്‍ നിന്നും മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. കണ്ണമൂല പാലത്തിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്തായി ബിപിന്റെ കാറും കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാറില്‍ നിന്ന് ഒഴിഞ്ഞ മരുന്ന് കുപ്പികളും സിറിഞ്ചുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ആത്മഹത്യ തന്നെയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഷാദം രോഗം ബിപിനെ അലട്ടിയിരുന്നതായാണ് സൂചന.