നായയുടെ കടിയേറ്റ കാര്യം മാതാപിതാക്കളോട് മറച്ചുവച്ചു; 14 കാരന്‍ പേവിഷബാധയേറ്റു മരിച്ചു

Must Read

ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദില്‍ നായയുടെ കടിയേറ്റ കാര്യം മാതാപിതാക്കളോട് മറച്ചുവച്ച പതിനാലുകാരന്‍ ഒരുമാസത്തിനു ശേഷം പേവിഷബാധയേറ്റു മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഷഹ്‌വാസാണ് മരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജയ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചരണ്‍ സിംഗ് കോളനിയില്‍ താമസിക്കുന്ന ഷഹ്‌വാസിനെ ഒന്നര മാസം മുമ്പ് അയല്‍വാസിയുടെ നായ കടിച്ചെങ്കിലും ഭയന്ന് മാതാപിതാക്കളില്‍ നിന്ന് മറച്ചുവച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. സെപ്തംബര്‍ 1ന് ഭക്ഷണം കഴിക്കുന്നതും നിര്‍ത്തി. പിന്നീടാണ് നായ കടിച്ച കാര്യം പറയുന്നത്.

സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നായയുടെ ഉടമയ്ക്കെതിരെ നടപടിയെടുക്കുമെന്നും കോട്വാലി സോണ്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ നിമിഷ് പാട്ടീല്‍ പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This