പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്ന് ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍

Must Read

തിരുവനന്തപുരം: പോക്‌സോ കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പേര് പറയണമെന്ന് ഡി.വൈ.എസ്.പി റസ്തം ഭീഷണിപ്പെടുത്തിയതായി മോണ്‍സന്‍ മാവുങ്കല്‍ കോടതിയില്‍. പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നു മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍ പറഞ്ഞു. ഇല്ലെങ്കില്‍ ഭാര്യയും മക്കളും പ്രത്യാഘാതം അനുഭവിക്കുമെന്ന് ഭീഷണി മുഴക്കി. നീ രാജാവിനെപ്പോലെയല്ലേ കഴിഞ്ഞിരുന്നത്, രാജാവ് തോറ്റ് കീഴടങ്ങിയാല്‍ രാജാവിന്റെ ഭാര്യയെയും മക്കളെയുമൊക്കെ ജയിച്ചയാള്‍ അടിമയാക്കും എന്ന രീതിയിലുള്ള സംഭാഷണം നടന്നുവെന്നും അദ്ദേഹം കോടതിയോട് പറഞ്ഞിട്ടുണ്ട്. 25 ലക്ഷം സുധാകരന്‍ തന്റെ കയ്യില്‍ നിന്ന് കൈപ്പറ്റിയെന്ന് പറയാന്‍ നിര്‍ബന്ധിച്ചെന്നും മോന്‍സണ്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയോട് പറഞ്ഞു. അതേസമയം ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പരാതി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This