ന്യൂഡല്‍ഹി: രാജ്യത്തെ പാസ്‌പോര്‍ട്ട് ഡിജിറ്റലാകുന്നു. ഇ പാസ്‌പോര്‍ട്ട് ഈ സാമ്പത്തിക വര്‍ഷം വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 2022ലെ ബജറ്റ് അവതിപ്പിക്കവെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഇ പാസ്‌പോര്‍ട്ട് വരുന്നതോടെ നടപടികള്‍ വേഗത്തിലാകാനും പാസ്‌പോര്‍ട്ട് വേഗം ലഭ്യമാകാനും വഴിയൊരുങ്ങും. ചിപ്പ് ഘടിപ്പിച്ച് പുത്തന്‍ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചുള്ളതാകും ഇ പാസ്‌പോര്‍ട്ട്.
കൂടാതെ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ കൂടി രാജ്യത്ത് ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 75 ജില്ലകളിലാണ് ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കുക. ചെറുകിട സംരഭകര്‍ക്കുള്ള പദ്ധതികളുടെ പോര്‍ട്ടലുകള്‍ ഇന്റര്‍ലിങ്ക് ചെയ്യാനും തീരുമാനിച്ചു. രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ബാങ്കിങ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.