പ്രവാസികള്‍ക്ക് ആശങ്ക ; വിമാന ഇന്ധന വിലയിൽ വൻ വർദ്ധനവ് , ടിക്കറ്റ് നിരക്ക് കൂടും

Must Read

ന്യൂഡല്‍ഹി: പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ കേന്ദ്ര സർക്കാർ തീരുമാനം. വിമാന ഇന്ധന വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 2022ലെ പൊതു ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ തീരുമാനം എടുത്തത്. വിമാന യാത്രികരെ, പ്രത്യേകിച്ച് പ്രവാസികളെ നേരിട്ട് ബാധിക്കുന്നതാണ് തീരുമാനം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

8.5 ശതമാനമാണ് വില ഉയര്‍ത്തിയിരിക്കുന്നത്. ഇത്രയും വില ഉയര്‍ത്തല്‍ സമീപകാലത്ത് ആദ്യമാണ്. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും വിമാന ഇന്ധന വില ഉയര്‍ത്തിയതായി പ്രഖ്യാപിച്ചു.

പുതിയ തീരുമാനത്തോടെ 6743 രൂപയാണ് കിലോ ലിറ്ററിന് ഉയര്‍ന്നത്. ഇപ്പോള്‍ വിമാന ഇന്ധനത്തിന് കിലോ ലിറ്ററിന് 86308 രൂപയായി. ഇന്ന് മുതല്‍ തന്നെ പുതിയ വില നിലവില്‍ വന്നു.

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനയാത്രയ്ക്ക് നിലവില്‍ വിലക്കുണ്ട്. എങ്കിലും എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ തുടരുകയാണ്. വിമാന ഇന്ധന വില വര്‍ധിച്ചതോടെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താനാണ് സാധ്യത. ഇത് സംബന്ധിച്ച് കമ്പനികള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ടിക്കറ്റ് നിരക്ക് സ്വാഭാവികമായി ഉയര്‍ന്നേക്കും. ഇത് കാര്യമായും ബാധിക്കുക പ്രവാസികളെയാണ്.

അതേസമയം, രാജ്യത്തെ പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്. 19 കിലോ ഗ്രാമുള്ള വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്ക് 91.5 രൂപയാണ് കുറച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ ഇത്തരം സിലിണ്ടറുകള്‍ക്ക് 1907 രൂപയാകും. ഡല്‍ഹിയിലെ വിലയാണിത്. മറ്റു സംസ്ഥാനങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് ചെലവുകള്‍ക്ക് അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും.

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ...

More Articles Like This