തൃശൂര്‍ : തൃശൂരില്‍ നേരിയ ഭൂചലനം. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നത്. ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കം കേട്ടതായും നാട്ടുകാര്‍ പറയുന്നു. സംഭവം അറിഞ്ഞതോടെ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ സ്ഥലത്തെത്തി. ഭീതി വേണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മൂന്നോ അതിലധികമോ വ്യാപ്തിയുള്ള ഭൂചലനം നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. എന്നാല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍ ഈ ഭൂചലനം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതിനര്‍ത്ഥം വളരെ നേരിയ തോതിലുള്ള ഭൂചലനമാണ് ഇവിടെ ഉണ്ടായതെന്നാണെന്നും കളക്ടര്‍ പറഞ്ഞു.