കുറഞ്ഞത് 1500 സ്ത്രീകളെങ്കിലും ഒപ്പം കിടന്നിട്ടുണ്ട് ! ഒരു മാസം ശരാശരി 12 സ്ത്രീകൾക്കൊപ്പം കിടക്ക പങ്കിട്ടു.മന്ത്രിയുടെ തുറന്നു പറച്ചിലിൽ ഞെട്ടി പൊതുജനം

Must Read

കുറഞ്ഞത് 1500 സ്ത്രീകളെങ്കിലും ഒപ്പം കിടന്നിട്ടുണ്ട് ! ഒരു മാസം ശരാശരി 12 സ്ത്രീകൾക്കൊപ്പം കിടക്ക പങ്കിട്ടു.മന്ത്രിയുടെ തുറന്നു പറച്ചിലിൽ ഞെട്ടി പൊതുജനം.ഇറ്റലിയിൽ ആർട്ട് ഗ്യാലറിയിൽ നടന്ന ചടങ്ങിൽ, സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയതിന് ഇറ്റാലിയൻ മന്ത്രി രാജിവയ്ക്കണം എന്ന ആവശ്യം ശക്തമായി .താൻ ഇതുവരെ 1500 സ്ത്രീകൾക്കൊപ്പം കിടന്നിട്ടുണ്ട് എന്നായിരുന്നു മന്ത്രി ചടങ്ങിൽ പരസ്യമായി പറഞ്ഞത്. ജോർജിയ മെലോനി എന്ന വനിത പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ജൂനിയർ സാംസ്‌കാരിക വകുപ്പ് മന്ത്രി വിറ്റോറിയോ ഗാർബിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ സ്വന്തം ലൈംഗികാവയവത്തെ പുകഴ്‌ത്തിക്കൊണ്ട്, സ്ത്രീകളെ അശ്ലീല ഭാഷ ഉപയോഗിച്ച് പരാമർശിച്ച മന്ത്രിയുടെ പ്രസ്താവന റോമിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. നിരവധി അഡൾട്ട് സിനിമാ നായികമാരെ പ്രണയിച്ചിട്ടുള്ള ഈ 71 കാരൻ അറീയപ്പെടുന്ന ഒരു കലാ നിരൂപകൻ കൂടിയാണ്. മാത്രമല്ല, സ്ത്രീ വിഷയത്തിൽ അതികേമനായിരുന്ന, കഴിഞ്ഞ മാസം അന്തരിച്ച് മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയുടെ അടുത്ത സുഹൃത്തും.

റോമിലെ, മാക്സി നാഷണൽ മ്യുസിയത്തിൽ വെച്ച് വർത്തമാനകാല ചിത്രകലയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലായിരുന്നു ഈ വിവാദ പ്രസ്താവന ഉണ്ടായത്. പരിപാടി നടന്നത് കഴിഞ്ഞ മാസമായിരുന്നെങ്കിലും, ഇപ്പോൾ മാത്രമാണ് അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ഒരു മാസം ശരാശരി 12 സ്ത്രീകൾക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ട് എന്നവകാശപ്പെട്ട മന്ത്രി തന്റെ ലൈംഗികാവയവത്തെ വിശേഷിപ്പിച്ചത്, അറിവിന്റെ അവയവം എന്നായിരുന്നു.

പ്രസംഗത്തിനിടയിൽ ഒരു ഫോൺ വന്നപ്പോൾ, ഉച്ചത്തിൽ തന്നെ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തുകയും മന്ത്രി ചെയ്തു. മാത്രമല്ല, കഴിഞ്ഞ മാസം അന്തരിച്ച ബെർലുസ്‌കോണി, താൻ അനുഭവിച്ചതിനേക്കാൾ 100 സ്ത്രീകളെ കുറവ് മാത്രമെ അനുഭവിച്ചിട്ടുള്ളു എന്നും അതിൽ ദുഃഖമുണ്ടെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞൂ. 45 മിനിറ്റോളം നീണ്ടുനിൽക്കുന്ന മന്ത്രിയുടെ സംഭാഷണത്തിന്റെ വീഡിയോ ഇറ്റാലിയൻ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇറ്റാലിയൻ പത്രമായ ലാ റിപ്പബ്ലിക്കയിലും ഇത് സംബന്ധിച്ച റിപ്പോർട്ട് വന്നു.

ലാ റിപ്പബ്ലിക്കയിൽ ഈ വാർത്ത പ്രത്യക്ഷപ്പെട്ടതോടെ രാഷ്ട്രീയ രംഗത്ത് ഒരു വിവാദമായി ഇത് മാറി. മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ബൂർഷ്വാസികളെ സന്തോഷിപ്പിക്കാനാണ് താങ്കൾ ശ്രമിച്ചതെങ്കിൽ, താങ്കൾക്ക് നൂറ്റാണ്ട് മാറിപ്പോയി എന്നായിരുന്നു പ്രതിപക്ഷത്തെ മുതിർന്ന ഒരു നേതാവ് പ്രതികരിച്ചത്. താങ്കൾ ഞങ്ങളെ ഞെട്ടിച്ചില്ലെന്നും മടുപ്പിക്കുകയാണ് ചെയ്തതെന്നും നേതാവ് പറഞ്ഞു.

മാക്സിയിലെ പരിപാടിയിൽ വരും ദിവസങ്ങളിൽ പങ്കെടുക്കാനിരുന്ന പ്രശസ്ത സിനിമ സംവിധായിക ക്രിസ്റ്റിന കോമൻസിനി താൻ പരിപാടിയിൽ നിന്നും വിട്ടു നിൽക്കുന്നതായി അറിയിച്ചിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള മന്ത്രിയുടെ സംസാരം തന്നെയാണ് കാരണമെന്നും അവർ പറഞ്ഞു.
തന്റെ ജൂനിയർ ഉൾപ്പെട്ട സംഭവത്തെ കുറിച്ച് വിശദാംശങ്ങൾ ആവശ്യപ്പെട്ട് റോമിലെ ഗ്യാലറിയിലേക്ക് കത്തയച്ചിട്ടുണ്ടെന്ന് സീനിയർ സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞു. അത്തരം വേദികളിൽ അശ്ലീലസംഭാഷണങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This