എൽദോസ് കുന്നപ്പിള്ളി എംഎൽഎ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു! കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തുവെന്ന് യുവതി

Must Read

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയത്. . പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എ തന്നെ വീണ്ടും മര്‍ദിച്ചതായി യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കി.യുവതിയെ കാണാന്‍ ഇല്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുക്കള്‍ വഞ്ചിയൂര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോളാണ് യുവതി മൊഴി നല്‍കിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവളത്ത് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ മജിസ്ട്രേറ്റിനോട് പറഞ്ഞു. കോവളം പൊലീസിൽ ഇന്ന് മൊഴി നൽകുമെന്നും ഇവർ കോടതിയെ അറിയിച്ചു. കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ ഒത്തുതീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്.

കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ മർദ്ദിച്ചുവെന്നാണ് ഒരാഴ്ച മുൻപ് സ്ത്രീ നൽകിയ പരാതി. എന്നാൽ മൊഴി നൽകാൻ ഇവർ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് കാട്ടി സുഹൃത്ത് കോവളം പൊലീസിൽ വീണ്ടും പരാതി നൽകി. പൊലീസ് യുവതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തനിക്ക് വീട്ടിൽ നിൽക്കാൻ കഴിയുന്നില്ലെന്നും അതിയായ സമ്മർദ്ദമുണ്ടെന്നും പറഞ്ഞു. താൻ നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയാണെന്നും പൊലീസ് സംരക്ഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

കാണാതായെന്ന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ യുവതിയെ കൂട്ടിക്കൊണ്ടുവന്ന പൊലീസ് ഇവരെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റിന് മുൻപിൽ എത്തിയപ്പോൾ നേരത്തെ നൽകിയ പരാതിയേക്കാൾ ഗൗരവമാർന്ന ആരോപണങ്ങൾ യുവതി ഉന്നയിച്ചു. എംഎൽഎ പല സ്ഥലങ്ങളിൽ തന്നെ കൊണ്ടുപോയി പീഡിപ്പിച്ചെന്നും, കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്ന പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തെന്നും ഡിജിറ്റൽ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ഇവർ മജിസ്ട്രേറ്റിന് മൊഴി നൽകി.

പൊലീസിനെതിരെയും സ്ത്രീ പരാതി ഉന്നയിച്ചു. ഒരാഴ്ച മുൻപ് പരാതി നൽകിയെങ്കിലും കേസ് ഒത്തുതീർക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായെന്ന് അവർ പറഞ്ഞു. ഒരു തരത്തിലുള്ള അട്ടിമറിയും നടന്നിട്ടില്ലെന്നും രണ്ട് തവണ മൊഴി നൽകാൻ വിളിപ്പിച്ചെങ്കിലും സ്ത്രീ തയ്യാറായില്ലെന്നും ബന്ധുക്കളുമായി ചർച്ച ചെയ്ത ശേഷം മൊഴി രേഖപ്പെടുത്താമെന്നുമാണ് പരാതിക്കാരി പറഞ്ഞതെന്നും പൊലീസ് പറയുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം തങ്ങൾക്ക് നൽകിയ പരാതിയിൽ സ്ത്രീ ആരോപിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നുണ്ട്.

ഒന്നര വർഷത്തോളമായി എംഎൽഎയുമായി സൗഹൃദമുണ്ടെന്ന് സ്ത്രീ പറഞ്ഞതായാണ് പൊലീസ് ഭാഷ്യം. പരാതിക്കാരി ലൈംഗിക പീഡനം നടന്നതായി മൊഴി നൽകിയാൽ തക്കതായ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കോവളം പൊലീസ് ഇന്ന് പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും എംഎൽഎക്കെതിരായ നടപടികൾ. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎ പ്രതികരിച്ചത്.

കഴിഞ്ഞമാസം 14നാണ് കോവളത്ത് സൂയിസൈഡ് പോയിന്‍റിന് സമീപം കാറിൽ വെച്ച് എൽദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചതെന്നാണ് അധ്യാപികയായ സ്ത്രീ പൊലീസിന് ആദ്യം നൽകിയ പരാതി. സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പൊലീസിന് കൈമാറുകയായിരുന്നു. ആലുവ സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്തെ സ്കൂളിലെ അധ്യാപികയാണ്.

പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ഇതിനായി ബോണ്ടില്‍ ഒപ്പിടാന്‍ എം എല്‍ എ തന്നെ നിര്‍ബന്ധിച്ചുവെന്നും മൊഴിയില്‍ പറയുന്നു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11-ലെ ജഡ്ജിക്ക് മുന്‍പാകെയാണ് എം എല്‍ എയ്‌ക്കെതിരെ യുവതി മൊഴി നല്‍കിയത്

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുന്‍പ് എം എല്‍ എ തിരുവനന്തപുരത്ത് വന്ന് തന്നെ കണ്ടു. തുടര്‍ന്ന് വക്കീല്‍ ഓഫിസിലേക്ക് കൂട്ടി കൊണ്ടുപോവുകയും പരാതി പിന്‍വലിക്കുമെന്ന് എഴുതിവാങ്ങാന്‍ ശ്രമിക്കുകയും ഇതിനായി 30 ലക്ഷം രൂപ വാഗ്ദാനവും ചെയ്തു. എന്നാല്‍ ഓഫര്‍ നിരസിച്ചതോടെ തന്നെ ഇയാള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

Latest News

കമ്മികടേയും മുസ്ലിം തീവ്രവാദികളുടെയും നോട്ടപ്പുള്ളി.ഷാജൻ സ്കറിയാക്ക് ലക്‌നോ കോടതിയുടെ വാറണ്ട് ! മറുനാടനെ വരിഞ്ഞുമുറുക്കി നിയമകുരുക്കും.എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ഗുഡാലോചന.

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ...

More Articles Like This