പീഡനക്കേസ്: എൽദോസ് കുന്നപ്പിള്ളിക്ക് കൂടുതൽ കുരുക്ക് ! യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ രേഖ പുറത്ത്.കൈവിട്ട് കോൺഗ്രസ്

Must Read

തിരുവനന്തപുരം :അധ്യാപികയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ആണ് ഹർജി പരി​ഗണിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ എംഎൽഎയുടെ അറസ്റ്റിലേക്ക് കടക്കാൻ ആണ് പോലീസ് തീരുമാനം. അതേസമയം ഇതുവരെ എംഎൽഎയെക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല. ഒളിവിൽ തുരുകയാണ്. കോൺ​ഗ്രസിനും ഇദ്ദേ​ഹം എവിടെയാണ് എന്നതിനക്കുറിച്ച് അറിയില്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം എൽദോസ് കുന്നപ്പിള്ളി മർദിച്ചശേഷം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന യുവതിയുടെ ആരോപണം ശരിയാണെന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. യുവതിയെ കഴിഞ്ഞ മാസം 15ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ ഒപി ടിക്കറ്റ് രേഖകളാണ് പുറത്തുവന്നത്. എൽദോസിന്റെ പിഎ ഡാമി പോളിനെയും അന്നേദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി രേഖകളിലുണ്ട് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു .

പുലർച്ചെ 2.26നാണ് ഡാമി പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയ്ക്കാണ് ചികിത്സ തേടിയത്. ഡാമിക്ക് എൽദോസിന്റെ ചവിട്ടേറ്റെന്നാണ് യുവതിയുടെ മൊഴി. പുലർച്ചെ 3.20നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരെയും എംഎൽഎ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് യുവതി മാധ്യമങ്ങളോട് പറഞ്ഞത്.

എൽദോസ് കുന്നപ്പിള്ളി 14ന് പേട്ടയിലെ വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നു യുവതി ആരോപിച്ചിരുന്നു. ബലം പ്രയോഗിച്ചു കാറിൽ കയറ്റിയശേഷം കോവളം ഭാഗത്തേക്കു കൊണ്ടുപോയി. കാറിൽവച്ച് ക്രൂരമായി മർദിച്ചു. പിഎ ഡാമി പോളും കാറിലുണ്ടായിരുന്നു. കാറിൽനിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ്ടും കാറിലേക്കു കയറ്റി.

തൊട്ടടുത്തുള്ള ആള്‍താമസമില്ലാത്ത വീട്ടിലേക്കു ഓടികയറിയപ്പോൾ നാട്ടുകാർ കണ്ട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയപ്പോൾ എൽദോസിന്റെ ഭാര്യയാണെന്നു പറയാൻ പിഎ നിർദേശിച്ചു. കാറിൽ കയറി യാത്ര തുടർന്നപ്പോൾ വീണ്ടും മർദിച്ചു. മണിക്കൂറുകളോളം നഗരത്തിൽ കാറിൽ കറങ്ങി. ശാരീരിക അവശതയുണ്ടായപ്പോൾ എംഎൽഎ ജനറൽ ആശുപത്രിയിലെത്തിച്ചെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This