തമിഴ്‌നാട് മന്ത്രി കെ പൊന്‍മുടിയുടെ വീട്ടില്‍ ഇഡി റെയ്ഡ്; 9 ഇടങ്ങളില്‍ പരിശോധന

Must Read

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട്ടിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈയിലും വിഴിപ്പുരത്തുമാണ് പരിശോധന നടക്കുന്നത്. അപ്രതീക്ഷിതമായിമന്ത്രിയുടെ വീട്ടില്‍ പരിശോധന നടത്താനുള്ള കാരണം വ്യക്തമല്ല. ഒന്‍പത് സ്ഥലങ്ങളിലാണ് ഒരേ സമയം ഇ ഡി റെയ്ഡ് പുരോഗമിക്കുന്നത്. മന്ത്രിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടില്‍ ഉള്‍പ്പെടെയാണ് പരിശോധന നടക്കുന്നത്

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഴിപ്പുരത്ത് സൂര്യ ട്രസ്റ്റിന് കീഴിലുള്ള ഒരു എഞ്ചിനീയറിംഗ് കോളജ് ക്യാമ്പസിനുള്ളിലും ഇ ഡി പരിശോധന നടത്തിവരികയാണ്. രാവിലെ ഏഴ് മണിയ്ക്കാണ് കെ പൊന്‍മുടിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This