‘കൈതോലപ്പായ വിവാദം അടിസ്ഥാനരഹിതം; നേതാവാരെന്ന് പറഞ്ഞിട്ടില്ല; കെ സുധാകരന്‍ ചെയ്തത് ഗുരുതര കുറ്റങ്ങളാണ്; ഇ പി ജയരാജന്‍

Must Read

കണ്ണൂര്‍ : സിപിഐഎം നേതാവ് രണ്ടരക്കോടി രൂപ കൈതോല പായയില്‍ പൊതിഞ്ഞ് കടത്തിയെന്ന ജി ശക്തിധരന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് ഇ പി ജയരാജന്‍. ശക്തിധരന്‍ ദേശാഭിമാനിയെയോ, പാര്‍ട്ടിയെയോ കുറ്റപ്പെടുത്തിയിട്ടില്ല. നേതാവ് ആരാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ചെയ്തിരിക്കുന്ന കുറ്റങ്ങളെ മറച്ചുവെക്കാനാണ് സുധാകരനും സതീശനും ശക്തിധരന്റെ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കെ സുധാകരന്‍ ചെയ്തത് ഗുരുതര തെറ്റാണ്. കെപിസിസി സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണം. സുധാകരനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നുണ്ട്. അപകടകരമായ അഴിമതിയാണ് നടന്നത്. അഴിമതിയെ ന്യായീകരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ നടക്കുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സുധാകരന്റെ അഴിമതിയെ ന്യായികരിച്ചാല്‍ അവര്‍ക്കുള്ള മതിപ്പ് നഷ്ടപ്പെടും. സുധാകരനെ സംരക്ഷിക്കാന്‍ എഐസിസിയും കെപിസിസിയും പുറപ്പെട്ടാല്‍ വലിയ തിരിച്ചടിയുണ്ടാകും. സുധാകരനും സതീശനും, ചെയ്ത കാര്യങ്ങളെ മറച്ചു പിടിക്കുന്നുവെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

 

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This