ഹരിതയില്ലെങ്കിൽ ‘ഷീറോ’ ; ഹരിതയില്‍ നിന്ന് പുറത്താക്കിയവർ പുതിയ എന്‍ ജി ഒ രൂപീകരിച്ചു.

Must Read

കോഴിക്കോട്: എം എസ് എഫ് ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍ ചേര്‍ന്ന് പുതിയ എന്‍ ജി ഒ രൂപീകരിച്ചു. ഷീറോ (സോഷ്യല്‍ ഹെല്‍ത്ത് എംപവര്‍മെന്റ് റിസോഴ്സ് ഓര്‍ഗനൈസേഷന്‍) എന്ന പേരിലാണ് എന്‍ ജി ഒ ആരംഭിച്ചിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് വേണ്ടി നില നില്‍ക്കുകയാണ് ഷീറോ സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിയാണ് ഷീറോ സംഘടനയുടെ ചെയര്‍പേഴ്സണ്‍.

അസമത്വവും അനീതിയും നിറഞ്ഞ സമൂഹത്തില്‍ തങ്ങളാല്‍ കഴിയും വിധം തുല്യ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മുഫീദ തെസ്നി പറഞ്ഞു. കൂട്ടായ്മയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്നും മുഫീദ തെസ്നി പറഞ്ഞു.

ഹരിതയിലെ വനിതാ നേതാക്കള്‍ക്കെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്ന പരാതിയുയര്‍ന്നതോടെയാണ് വിവാദം ഉണ്ടായത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ പി കെ നവാസിനെതിരെ നല്‍കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് അവരെ സ്ഥാനത്ത് നിന്ന് നീക്കിയത്.

ഹരിത നേത്യത്വത്തില്‍ നിന്ന് മുഫീദ അടക്കമുള്ളവരെ മാറ്റിയ സമയത്ത് പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് എന്‍ ജി ഒ രൂപീകരിക്കുമെന്ന് വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നതാണ്. ഹരിതയുടെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഷിഫ എം ആണ് ഷീറോയുടെ ജനറല്‍ സെക്രട്ടറി.

ഷീറോയുടെ ഭാരവാഹികളില്‍ ഒരാളൊഴികെ എല്ലാവരും ഹരിതയുടെ മുന്‍ ഭാരവാഹികളാണ്. ഹരിത മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ ഷീറോ എന്‍ ജി ഒയുടെ ഭാഗമല്ല.

Latest News

നടി ശ്രീദേവിയുടെ മരണത്തിനിടയാക്കിയ യഥാര്‍ഥ കാരണം വെളിപ്പെടുത്തി ഭര്‍ത്താവ്

ബോളിവുഡിലെ പ്രശസ്ത നടി ശ്രീദേവിയുടെ മരണത്തിനിടയാക്കിയ യഥാര്‍ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബോണി കപൂര്‍. ദുബായിലെ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിലാണ് നടിയെ അന്ന്...

More Articles Like This