പഞ്ചാബില്‍ കോണ്‍ഗ്രസിന് പുതിയ തലവേദന, 46 വര്‍ഷത്തെ ബന്ധമുപേഷിച്ച് മുന്‍ കേന്ദ്രമന്ത്രി കോണ്‍ഗ്രസ് വിട്ടു

Must Read

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുകയാണ് മുന്‍കേന്ദ്രമന്ത്രിയുടെ രാജി. മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാറാണ് കോണ്‍ഗ്രസ് വിട്ടത്. തുടരെ തുടരെയുളള ഈ കൊഴിഞ്ഞു പോക്ക് കോണ്‍ഗ്രസിന് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും പാര്‍ട്ടി വിടുന്നുവെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു അദ്ദേഹം.

‘നിലവിലെ സാഹചര്യത്തില്‍ തന്റെ അന്തസിന് യോജിച്ച രീതിയില്‍, പാര്‍ട്ടിക്ക് പുറത്ത് നിന്നുകൊണ്ട് ദേശീയ വിഷയങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു’ – അശ്വനി കുമാര്‍ കത്തില്‍ പറയുന്നു.

46 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് ഇതോടെ അശ്വനി കുമാര്‍ ഉപേക്ഷിക്കുന്നത്. മുന്‍കാലങ്ങളില്‍ തനിക്ക് നല്‍കിയ പരിഗണനയ്ക്ക് നന്ദി പറയുന്നുവെന്നും എന്നാല്‍ പൊതുപ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു അശ്വനി കുമാര്‍. നേരത്തെ പാര്‍ട്ടിക്കകത്ത് നിന്ന് കൊണ്ട് മുതിര്‍ന്ന 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക്, തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് കത്തയച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.

Latest News

വലിപ്പകൂടുതൽ കാരണം”എന്ത് വളമാണ് ഇടുന്നത് ” എന്ന് ചോദിച്ചവരുണ്ട്.. ഒരുപാട് ബോഡി ഷെ മിങ് അനുഭവിച്ചിട്ടുണ്ടെന്ന് അധീവ ദുഖത്തോടെ അന്വേഷി ജെയിൻ

ശരീരാവയവത്തിന്റെ വലിപ്പകൂടുതൽ കാരണം എന്ത് വളമാണ് ഇടുന്നത് എന്ന് ചോദിച്ചവരുണ്ട്..അതിനാൽ തന്നെ ഒരുപാട് ബോഡി ഷെ മിങ് അനുഭവിച്ചിട്ടുണ്ടെന്ന് അധീവ ദുഖത്തോടെ നടിയും മോഡലുമായി തിളങ്ങിനിൽക്കുന്ന...

More Articles Like This