ഉറക്കം വരാതിരിക്കാൻ ലഹരിമരുന്ന് ഉപയോഗം. നിരോധിത പുകയില വസ്തുക്കളുമായി കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ പിടിയില്‍

Must Read

നിരോധിത പുകയില വസ്തുക്കളുമായി കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ പിടിയില്‍. 9 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരാണ് യാത്രയ്ക്കിടയില്‍ കുടുങ്ങിയത്. പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെയുള്ള ലഹരി ഉത്പന്നങ്ങളാണ് രാത്രി സര്‍വ്വീസ് നടത്തുന്ന ഡ്രൈവര്‍മാരില്‍ നിന്നു കണ്ടെടുത്തത്. 12 ബസുകളിലായി നടത്തിയ പരിശോധനയിലാണ് 9 പേര്‍ പിടിയിലായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട്-ആലത്തൂര്‍ ദേശീയപാതയില്‍ ഇന്നലെ രാത്രിയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. പാലക്കാട് കുഴല്‍മന്ദത്ത് യുവാക്കളുടെ മരണത്തിനിടയാക്കിയ കെ എസ് ആര്‍ ടി സി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പരിശോധന. ഡ്രൈവര്‍മാരുടെ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ ഉണ്ടായിരുന്നത്.

തുടക്കത്തില്‍ കൊറിക്കാനുള്ള ഭക്ഷണങ്ങള്‍ ആണ് കൈയ്യിലുള്ളതെന്നായിരുന്നു ഡ്രൈവര്‍മാരുടെ വിശദീകരണം. എന്നാല്‍ തെളിവുകള്‍ ഉള്‍പ്പെടെ നിരത്തി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് പലരും കുടുങ്ങിയത്. ചിലര്‍ കൂടിയ അളവില്‍ ലഹരി ഉപയോഗിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഉറക്കം വരാതിരിക്കാനാണ് ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതെന്നാണ് പിടിക്കപ്പെട്ട ഡ്രൈവര്‍മാരുടെ മൊഴി. പിടിക്കപ്പെട്ടവര്‍ക്കെതിരെ നിയമലംഘനം തെളിഞ്ഞാല്‍ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തേക്കും. അതിനിടെ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ തുടരുന്ന കണ്ടക്ടര്‍മാരേയും പിടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വകുപ്പിന്റെ ശക്തമായ പരിശോധന ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Latest News

ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കി; മകനെ പിതാവ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കിയ മകനെ പിതാവ് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ...

More Articles Like This