പൊലീസിന് വീഴ്ച്ച ! പിണറായിക്ക് നാണക്കേട് !എം വിജിൻ എംഎൽഎയോട് തട്ടിക്കയറിയ എസ്ഐയുടെ തൊപ്പി തെറിക്കും.തെറ്റ് പൊലീസിന്റേതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Must Read

കണ്ണൂര്‍: സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തര മന്ത്രിക്ക് കനത്ത പ്രഹരം നൽകുന്ന അന്വോഷ റിപ്പോർട്ടുമായി പിണറായി പൊലീസിലെ എസ്പി .പൊലീസിന് തെറ്റ് പാട്ടി എന്ന് റിപ്പോർട്ട് .ഭരണ കക്ഷി എംഎൽഎ ആയ എം വിജിനോട് പോലീസ് തട്ടിക്കയറി എന്നാണു റിപ്പോർട്ട് . വിവേകം ഇല്ലാതെ പ്രവർത്തിച്ച പോലീസ് ഓഫീസറുടെ തൊപ്പി തെറിക്കും എന്നുറപ്പായി . കല്യാശേരി എംഎൽഎ എം വിജിനും കണ്ണൂര്‍ ടൗൺ പൊലീസും തമ്മിലുള്ള തര്‍ക്കത്തിൽ എസ്ഐ ആയ ഷമീലിന് തെറ്റ് പറ്റിയെന്ന് എസിപിയുടെ റിപ്പോര്‍ട്ട് പിണറായി വിജയൻ എന്ന ആഭ്യന്തര മന്ത്രിക്ക് നാണക്കേട് തന്നെയാണ്. ഒരു പ്രോട്ടോക്കോൾ പോലും അറിയാത്ത ആളുകളാണ് പോലീസിൽ എന്നത് വ്യക്തമാക്കുന്ന റിപ്പോർട്ട്

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രോട്ടോക്കോൾ പാലിക്കാതെയാണ് കണ്ണൂര്‍ ടൗൺ എസ്ഐ ഷമീൽ പെരുമാറിയതെന്നും സ്ഥിതി വഷളാക്കിയത് എസ്ഐയുടെ പെരുമാറ്റമാണെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. എം വിജിൻ എംഎൽഎയാണെന്ന് മനസിലായ ശേഷവും എസ്ഐ മോശമായി പെരുമാറി. കളക്ട്രേറ്റ് ഗേറ്റിൽ സുരക്ഷ ഒരുക്കാത്തതും വീഴ്ചയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതോടെ എസ്ഐക്കെതിരെ നടപടി ഉറപ്പായി. എം വിജിൻ എംഎൽഎ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസിപി അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി.

കെജിഎൻഎ എന്ന സിപിഎം അനുകൂല സംഘടന കണ്ണൂര്‍ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് വിവാദ സംഭവം ഉണ്ടായത്. കളക്ട്രേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന ടൗൺ എസ്ഐയുടെ ഭീഷണിയായിരുന്നു എംഎൽഎയും പൊലീസും തമ്മിൽ കൊമ്പുകോർക്കാൻ കാരണം. പ്രകടനമായെത്തിയ നഴ്സുമാർ കളക്ട്രേറ്റിന് അകത്തുകയറിയത് തടയാൻ പൊലീസ് ഉണ്ടായിരുന്നില്ല. അതിനാൽ വീഴ്ച പൊലീസിനാണെന്നും പിന്നെ എന്തിനാണ് കേസെന്നുമായിരുന്നു എംഎൽഎയുടെ ചോദ്യം. കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയുടെ പേര് ചോദിക്കുകയും ചെയ്തു. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തെങ്കിലും എംഎൽഎയെ ഒഴിവാക്കി. കെജിഎൻഎ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരുമായിരുന്നു പ്രതികൾ. സിവിൽ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേർന്നതിനും വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തിൽ എംഎൽഎ നൽകിയ പരാതി എസിപി രത്നകുമാറാണ് അന്വേഷിച്ചത്. സംഭവത്തിൽ എസ്ഐ ഷമീലിന്റെയും കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കെജിഎൻഎ ഭാരവാഹികളുടെയും സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥലത്തുണ്ടായിരുന്ന മറ്റ് ദൃക്സാക്ഷികളുടെയും മൊഴി എസിപി രേഖപ്പെടുത്തിയിരുന്നു.

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This