പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു

Must Read

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബന്ദയില്‍ പാമ്പിനെ പുകച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു. വീടിനുള്ളില്‍ കയറിയ മൂര്‍ഖനെ പുകച്ച് പുറത്താക്കാന്‍ വീട്ടുക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്. വീട് പൂര്‍ണമായും കത്തി നശിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയില്‍ കൂലിപ്പണി ചെയ്യുന്ന രാജ്കുമാറിന്റെ വീടാണ് തീപിടിത്തത്തില്‍ നശിച്ചത്. ഭാര്യയ്ക്കും അഞ്ച് കുട്ടികള്‍ക്കുമൊപ്പമാണ് രാജ്കുമാര്‍ താമസിച്ചിരുന്നത്. രാവിലെയോടെ ഇവര്‍ വീട്ടിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. പാമ്പിനെ പുകച്ച് പുറത്താക്കാന്‍ വീട്ടുകാര്‍ ചാണകപ്പൊടി കത്തിച്ച് വീടിനുള്ളില്‍ കയറി.

എന്നാല്‍ അപ്രതീക്ഷിതമായി തീ പിടിക്കുകയായിരുന്നു. തീപിടിത്തത്തില്‍ കുടുംബത്തിന്റെ പണവും ആഭരണങ്ങളും ക്വിന്റല്‍ കണക്കിന് ധാന്യങ്ങളും ചാരമായി. വിവരമറിഞ്ഞ് ലോക്കല്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This