പത്ത് കോടി തന്നാല്‍ ബോസിനെ രക്ഷിക്കാം’എന്ന് പറഞ്ഞ പ്രമുഖ നേതാവിന്റെ മകൻ ആര് ?ആൾ സിപിഎം പ്രമുഖനോ ?ദിലീപ് കേസ് വീണ്ടു ക്ളൈമാക്സിലേക്ക്

Must Read

കൊച്ചി :പത്ത് കോടി തന്നാല്‍ ബോസിനെ- ദിലീപിനെ രക്ഷിക്കാം എന്ന് പ്രമുഖ നേതാവിന്റെ മകൻ പറഞ്ഞതായി ബൈജു കൊട്ടാരക്കര .ആരാണ് ആ രാഷ്ട്രീയ നേതാവിന്റെ മകൻ ? സിപിഎം പ്രമുഖനോ ?9 ലക്ഷം മുടക്കി തിരിച്ചെടുത്ത ശബ്ദദരേഖ കേരളത്തിൽ ബോംബാകുമോ ?’ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആ രാഷ്ട്രീയ നേതാവിന്റെ മകൻ ആരെന്ന് കേരളം അറിയുമെന്ന് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപ് ജയിലിൽ കിടന്ന സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ നടനെ രക്ഷിക്കാൻ പത്ത് കോടി ആവശ്യപ്പെട്ടു എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ദിലീപിന്റെ സുഹൃത്തായ ഒരു സംവിധായകനോട് ഫോൺ കോൾ മുഖാന്തരമാണ് അയാൾ ദിലീപിനെ രക്ഷിക്കാം എന്ന് വാഗ്ദാനം ചെയ്തത്. ഇയാളുടെ ശബ്ദരേഖ ദിലീപിന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

ദിലീപ് ജയിലിൽ കിടന്നപ്പോൾ ഒരു സംവിധായകന് കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോൺ വന്നിരുന്നു. ആ സംവിധായകൻ എന്ന് പറയുന്നത് ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അയാളെ വെച്ച് ഒരു സിനിമ സൂപ്പർഹിറ്റ് ആക്കുകയും ചെയ്ത സംവിധായകനുമാണ്. ആ സംവിധായകന് വന്ന ഫോൺ കോളിൽ ‘പത്ത് കോടി രൂപ നിന്റെ ബോസിന്റെ കൈയിൽ നിന്നും മേടിച്ച് തന്നാൽ പ്രോസിക്യൂഷന്റെ കാര്യമൊക്കെ ഞങ്ങൾ നോക്കിക്കൊളളാം. നീ ബോസുമായി സംസാരിക്ക്’ എന്നാണ് പറഞ്ഞത്. ഇത് കേട്ട് വിറളി പിടിച്ച സംവിധായകൻ ഫോൺ കട്ട് ചെയ്തു.

പിന്നാലെ അയാൾ വിളിച്ചിട്ട് ‘പത്ത് ഇല്ലെങ്കിൽ മൂന്ന് കുറയ്ക്കാം, ഏഴെങ്കിലും മേടിച്ച് തന്നാൽ പ്രോസിക്യൂഷന്റെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം. ജാമ്യം ഞങ്ങൾ ഉണ്ടാക്കി തരാം’ എന്ന് പറഞ്ഞു. ഈ ഫോൺ കോൾ സംവിധായകൻ റെക്കോർഡ് ചെയ്തു. ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ സംവിധായകൻ ഈ കോളിന്റെ കാര്യം ദിലീപിനെ അറിയിച്ചു. അത് എന്തേ എന്ന് ദിലീപ് ചോദിച്ചപ്പോൾ ‘അത് ഞാൻ ഡിലീറ്റ് ചെയ്തു’ എന്ന് സംവിധായകൻ മറുപടി നൽകി. ‘നിന്നോട് ആര് പറഞ്ഞു ഡിലീറ്റ് ചെയ്യാൻ’ എന്ന് ദിലീപ് ചൂടായി.

പിന്നാലെ ഈ ഫോൺ പെന്റാ മേനകയിലെ സലീഷ് എന്ന ആളുടെ പക്കൽ റിട്രീവ് ചെയ്യാൻ ഏൽപ്പിച്ചു. ഐഫോണിന്റെ സിക്സ് എസ് മോഡൽ ഫോൺ ആയിരുന്നു. ആ സലീഷ് മരിച്ചു പോയി. ആലുവയിൽ ഒരു അപകടത്തിലാണ് അദ്ദേഹം മരിച്ചു പോയത്. സലീഷ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് റിട്രീവ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് അയാൾ ഡോക്ടർ ഫോൺ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് റിട്രീവ് ചെയ്യാൻ ശ്രമിക്കാം എന്ന് പറഞ്ഞു. അങ്ങനെ 90,000 രൂപ മുടക്കി ഡോക്ടർ ഫോൺ വാങ്ങുന്നു. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇത് വാങ്ങിയത്. എന്നാൽ അത് ഉപയോഗിച്ചും ഇത് റിട്രീവ് ചെയ്യാൻ കഴിയുന്നില്ല.

തുടർന്ന് ദിലീപിന്റെ ഒരു സുഹൃത്തിന്റെ മുഖാന്തരം ഫോൺ അമേരിക്കയിൽ കൊടുത്തയച്ചു. ഏകദേശം ഒമ്പത് ലക്ഷം രൂപയോളം ചെലവാക്കി ആ ശബ്ദം ദിലീപ് റിട്രീവ് ചെയ്തു. ആ ശബ്ദരേഖ ദിലീപിന്റെ കൈയിലുണ്ട് എന്നാണ് വിശ്വസിനീയമായ ഒരു കേന്ദ്രത്തിൽ നിന്നും ലഭിച്ച വിവരം.

പൊലീസ് കണ്ടുപിടിച്ച ശേഷം ഈ പ്രമുഖനായ രാഷ്ട്രീയ നേതാവ് ആരെന്ന് പറയാം. ഇന്ന് കൊണ്ടുപോയ ഫോണിന്റെ കൂട്ടത്തിൽ ആ ഫോണും ഉണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആ രാഷ്ട്രീയ നേതാവിന്റെ മകൻ ആരെന്ന് കേരളം അറിയും.

 

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This