ബ്ലേഡ് ഉപയോഗിച്ച് അച്ഛന്‍ എട്ടുവയസുകാരിയുടെ കഴുത്തുമുറിച്ചു; കൊലപാതകത്തിന് കാരണം ഭാവി ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വരുമെന്ന് ജാതകത്തില്‍ പറഞ്ഞത് കൊണ്ട്

Must Read

ഹൈദരാബാദ്: തെലങ്കാനയില്‍ എട്ടുവയസുകാരിയെ അച്ഛന്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്തുമുറിച്ച് കൊലപ്പെടുത്തി. ഭാവി ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വരുമെന്ന് ജാതകത്തില്‍ പറഞ്ഞിരുന്നത് വിശ്വസിച്ചാണ് അച്ഛന്‍ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂള്‍ വിട്ട് കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത്. ഓഗസ്റ്റ് 18നാണ് കുട്ടിയെ കാണാതായത്. അന്ന് വൈകീട്ട് എട്ടുവയസുകാരിയെ അച്ഛന്‍ ചന്ദ്രശേഖര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുട്ടിയെ കാണാതായ ദിവസം ചന്ദ്രശേഖര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. കുറ്റം മറയ്ക്കുന്നതിന് മൃതദേഹം ഉപേക്ഷിക്കാന്‍ ഉചിതമായ സ്ഥലം തേടി ചന്ദ്രശേഖര്‍ കാറില്‍ ചുറ്റി നടന്നു. അതിനിടെ രാത്രിയില്‍ ചന്ദ്രശേഖറിന്റെ കാറിന്റെ ടയര്‍ പഞ്ചറായി. കാറില്‍ മൃതദേഹവും ചന്ദ്രശേഖറിന്റെ ദേഹത്ത് രക്തക്കറയും സഹായിക്കാന്‍ എത്തിയ വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വഴിയാത്രക്കാരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This