ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ താരം പ്രഗ്‌നാനന്ദ ഫൈനലില്‍; എതിരാളി മാഗ്‌നസ് കാള്‍സണ്‍

Must Read

ബാകു: ചെസ് ലോകകപ്പില്‍ ഫൈനലിന് ഇന്ന് തുടക്കം. ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദയും നോര്‍വെയുടെ മാഗ്‌നസ് കാള്‍സണുമാണ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 4.30 നാണ് ഫൈനല്‍ മത്സരം നടക്കുക. സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനെയെ അട്ടിമറിച്ചാണ് പ്രഗ്‌നാനന്ദ ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് പ്രഗ്‌നാനന്ദയുടെ എതിരാളി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുമ്പ് 2000 ത്തിലും 2002 ലും വിശ്വനാഥന്‍ ആനന്ദിലൂടെ ഇന്ത്യ ചെസ് ലോകകിരീടം നേടിയിരുന്നു. 2000 ത്തില്‍ നടന്ന ആദ്യ ചെസ് ലോകകപ്പിലെ ചാമ്പ്യനാണ് വിശ്വനാഥന്‍ ആനന്ദ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. 31 കാരനായ കാള്‍സണ് ഇനിയും ഒരു ചെസ് ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. കലാശപ്പോരിന് ഇന്നിറങ്ങുമ്പോള്‍ നോര്‍വെ താരത്തിന്റെ ലക്ഷ്യവും ആദ്യ ലോക കിരീടം തന്നെയാണ്.

ഇതുവരെ മൂന്ന് തവണ പ്രഗ്‌നാനന്ദ ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചിട്ടുണ്ട്. 2016 ല്‍ തന്റെ 10-ാം വയസിലാണ് പ്രഗ്‌നാനന്ദ മാഗ്‌നസ് കാള്‍സനെ ആദ്യമായി തോല്‍പ്പിച്ചത്. പിന്നാലെ 2018 ലും 2022 ലും കാള്‍സനെ ഇന്ത്യന്‍ കൗമാര താരം തോല്‍പ്പിച്ചിട്ടുണ്ട്. മൂന്ന് തവണയും ഓണ്‍ലൈനയാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ആദ്യമായി ഓവര്‍ ദി ബോര്‍ഡ് ഇരു താരങ്ങളും ലോകകപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുകയാണ്. നാലാം തവണയും ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ച് ചെസ് ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കുകയാണ് പ്രഗ്‌നാനന്ദയുടെ ലക്ഷ്യം.

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This