തിരുവനതപുരം :ഒളിംപിക്‌സ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു .സ്വീകരണം കൊടുക്കാമെന്നു വിളിച്ച് വരുത്തി മുന്നറിയിപ്പില്ലാതെ പെട്ടന്ന് മാറ്റിവെച്ചു. സര്‍ക്കാര്‍ അറിയിച്ച് നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാൻ ഇന്നലെ ഭാര്യയും മക്കളുമൊത്ത് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം പി.ആര്‍.ശ്രീജേഷ് തലസ്ഥാനത്തേക്ക് തിരിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രി വി.ശിവന്‍കുട്ടി വിളിച്ച് സ്വീകരണം മാറ്റിവച്ച കാര്യം പറഞ്ഞത്. ഒളിംപിക്‌സ് മത്സരങ്ങളെ വെല്ലുന്ന തരത്തില്‍ മന്ത്രിമാര്‍ നടത്തിയ കളികള്‍ പി.ആര്‍.ശ്രീജേഷ് അറിഞ്ഞില്ല .
സാങ്കേതിക തടസങ്ങള്‍ക്കൊണ്ട് പരിപാടി മാറ്റിയെന്നാണ് അറിയിച്ചത്. സര്‍ക്കാര്‍ എന്നു സ്വീകരണം തരുന്നോ അന്ന് അത് ഏറ്റുവാങ്ങാന്‍ താന്‍ തയാറാണെന്നും ഒരു പരാതിയും ഇല്ലെന്നും ശ്രീജേഷ് പറഞ്ഞു. ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഉള്‍പ്പെടെ അഭിമാനകരമായ വിജയങ്ങള്‍ നേടിയ ശേഷം നാട്ടില്‍ തിരികെ എത്തുമ്പോള്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും സ്വീകരിക്കാന്‍ എത്താതിരുന്നതിനെക്കുറിച്ച് പരിഭവം പറഞ്ഞിരുന്നതില്‍നിന്നാണ് ശ്രീജേഷിനെ സ്വീകരിക്കാന്‍ മന്ത്രിമാര്‍ മത്സരിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
ഒളിംപിക്‌സില്‍ വെങ്കലം സ്വന്തമാക്കി രാജ്യത്തിന് അഭിമാനമായി ഈ മാസം നാട്ടിലേക്ക് മടങ്ങിയെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താതിരുന്ന മന്ത്രിമാരാണ് ഇപ്പോള്‍ തലസ്ഥാനത്തെ സ്വീകരണത്തിന്റെ പേരില്‍ തമ്മിലടിക്കുന്നത്. ഒളിംപിക്‌സ് മത്സരങ്ങള്‍ക്കായുള്ള തയാറെടുപ്പുകള്‍ക്കായി മറ്റു സംസ്ഥാനങ്ങള്‍ താരങ്ങള്‍ക്കും കോച്ചുകള്‍ക്കും പണം നല്‍കിയപ്പോള്‍ കേരളത്തില്‍ അതിനു പോലും മന്ത്രിമാര്‍ മുന്‍കൈ എടുത്തിരുന്നില്ല. വിഷയം വിവാദമായപ്പോള്‍ ഒളിംപിക്‌സ് തുടങ്ങുന്ന അന്നാണ് മുന്നൊരുക്കള്‍ക്കായി അഞ്ചു താരങ്ങള്‍ക്കും കോച്ചുമാര്‍ക്കുമായി കായിക വകുപ്പ് അഞ്ചു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചത്. മത്സരം കഴിഞ്ഞ് നാട്ടിലെത്തിയിട്ടും ഈ പണം കൊടുക്കാന്‍ തയാറായിട്ടില്ല.