കഴുത്തു മുറിച്ച നിലയില്‍ വനിതാ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്; മൃതദേഹം അടച്ചിട്ട ഫ്‌ലാറ്റില്‍; കൊലപാതകത്തിനു മുംബൈ പൊലീസ് കേസെടുത്തു

Must Read

മുംബൈ: അന്ധേരിയിലെ കൃഷന്‍ലാല്‍ മാര്‍വാ മാര്‍ഗിലെ മാരോള്‍ പ്രദേശത്തെ എന്‍ജി കോംപ്ലക്‌സിലെ ഫ്‌ലാറ്റില്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ റുപാല്‍ ഒഗ്രിയാണ് (24) മരിച്ചത്. കഴുത്തു മുറിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിനു മുംബൈ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എയര്‍ ഇന്ത്യ വിമാനക്കമ്പനിയില്‍ പരിശീലനത്തിനായി കഴിഞ്ഞ ഏപ്രിലിലാണു റുപാല്‍ മുംബൈയില്‍ എത്തിയത്. സഹോദരിക്കൊപ്പമാണു റുപാല്‍ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സഹോദരിയുടെ പുരുഷ സുഹൃത്തും ഇവിടെ താമസിച്ചിരുന്നു. ഇവര്‍ 8 ദിവസം മുന്‍പു സ്വദേശത്തേക്കു പോയി. പൊലീസാണ് ഇരുവരെയും കൊലപാതക വിവരം അറിയിച്ചത്. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നു റുപാലിയുടെ വീട്ടുകാരാണു മുംബൈയിലെ കൂട്ടുകാരെ അറിയിച്ചതും ഫ്‌ലാറ്റില്‍ പോയിനോക്കാന്‍ നിര്‍ദേശിച്ചതും.

സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ ഫ്‌ലാറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കോളിങ് ബെല്‍ അടിച്ചിട്ടും പ്രതികരണമുണ്ടായില്ല. സുഹൃത്തുക്കള്‍ പൊലീസിനെ വിവരമറിയിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This