കൊച്ചി: മഞ്ജു വാര്യര്‍ ‘ഫൂട്ടേജ്’ സെറ്റില്‍ വേണ്ട സുരക്ഷ ഒരുക്കിയില്ല എന്നും 5 കോടി നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മഞ്ജു വാര്യര്‍ക്കെതിരെ നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്.ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സിനിമയുടെ നിര്മാതാവുകൂടിയാഖിയ മഞ്ജു വാര്യര്‍ക്കെതിരെ നടി ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചത്. സെറ്റിൽ താൻ നേരിട്ട പ്രശ്നത്തിന് 5 കോടി നഷ്ടപരിഹാരം വേണം; ലേഡിസൂപ്പർ സ്റ്റാറിന് വക്കീൽ നോട്ടീസയച്ച് നടി ശീതൾ തമ്പി. 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മതിയായ സുരക്ഷ ഒരുക്കാതെ അപകടകരമായ രംഗങ്ങളില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. സിനിമാ ചിത്രീകരണത്തിനിടെ ശീതളിന്റെ കാലിന് പരുക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാതി.മഞ്ജു വാര്യർ അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മഞ്ജുവിനും നിർമാണ കമ്പനിയായ മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ചിമ്മിനി വനമേഖലയിൽ നടന്ന ഷൂട്ടിലായിരുന്നു ശീതൾ അഭിനയിച്ചത്. ഷൂട്ടിംഗിനിടയിൽ ഫൈറ്റ് സീനിൽ അഭിനയിക്കവെ നടിക്ക് പരിക്കേൽക്കുകയായിരുന്നു. മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാൽ ശീതളിന് പരിക്കുണ്ടായി എന്നുമാണ് നോട്ടീസിൽ പറയുന്നത്.