ചെന്നൈ: വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കി ചന്ദ്ര പ്രിയങ്ക. മദ്യപനായ ഭര്‍ത്താവ് ഷണ്‍മുഖം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പുതുച്ചേരിയില്‍ മന്ത്രിയായിരുന്ന ചന്ദ്ര പ്രിയങ്ക വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തന്നെ കൊല്ലുമെന്ന് ഭര്‍ത്താവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ചന്ദ്ര പ്രിയങ്ക പരാതിപ്പെട്ടുവെന്ന് ഡിജിപി പറഞ്ഞു. ഷണ്‍മുഖത്തിനൊപ്പം തുടര്‍ന്നു ജീവിക്കാന്‍ സാധിക്കില്ലെന്നും പരാതിയിലുണ്ട്.
ഗതാഗത മന്ത്രിയായിരുന്ന ചന്ദ്ര പ്രിയങ്കയുടെ പ്രകടനം തൃപ്തികരമല്ലാത്തതിനാലാണ് നേരത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയത്. 41 വര്‍ഷത്തിനു ശേഷം പുതുച്ചേരിയില്‍ മന്ത്രിയായ ആദ്യ വനിതയാണു ചന്ദ്ര പ്രിയങ്ക.