”ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ഞാന്‍ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം ഇങ്ങനെ”; വ്യാജവാർത്തയ്ക്കെതിരെ പ്രതികരിച്ച് മംമ്ത മോഹൻദാസ്

Must Read

തെറ്റിദ്ധാരണ പരത്തുന്ന ഓണ്‍ലൈന്‍ പേജുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ്. രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണെന്നും താന്‍ മരിക്കാന്‍ പോകുകയാണെന്നുമുള്ള തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ച പേജിനെതിരെയാണ് നടി രംഗത്തെത്തിയത്. തെറ്റിദ്ധാരണ പരത്തി വൈറലാകാന്‍ ശ്രമിക്കുകയാണ് ഇത്തരം പേജുകളെന്നും താരം ചൂണ്ടിക്കാട്ടുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ഞാന്‍ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം ഇങ്ങനെ” എന്ന തലക്കെട്ടോടെ വന്ന വാര്‍ത്തയ്‌ക്കെതിരെയാണ് മംമ്ത പ്രതികരിച്ചത്.

ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിനടിയില്‍ താരം കമന്റ് ചെയ്തു. ഗീതു നായര്‍ എന്ന വ്യാജ പ്രൊഫൈലിലാണ് ഈ വാര്‍ത്ത വന്നത്.

‘നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിനു കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെയുള്ള വ്യാജ പേജുകള്‍ പിന്തുടരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.”മംമ്ത മോഹന്‍ദാസ് കമന്റ് ചെയ്തു.

മംമ്തയുടെ കമന്റ് വൈറലായതോടെ, രൂക്ഷമായ വിമര്‍ശനമാണ് പേജിനെതിരെ ഉണ്ടായത്. ഇതോടെ വാര്‍ത്ത പിന്‍വലിക്കുകയും പേജ് താല്‍ക്കാലികമായി ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This