‘ഗിഫ്റ്റ് ഓഫ് ഗോഡ്’ തുണച്ചു; കുതിരാൻ തുരങ്കത്തിലെ എൽഇ‍ഡി ലൈറ്റുകളും സുരക്ഷാ ക്യാമറകളും തകർത്തു പാഞ്ഞ ടിപ്പർ ലോറി കണ്ടെത്തി

Must Read

കുതിരാൻ തുരങ്കത്തിലെ 104 എൽഇ‍ഡി ലൈറ്റുകളും സുരക്ഷാ ക്യാമറകളും തകർത്തു പാഞ്ഞ ടിപ്പർ ലോറിയെ ദൈവം കുടുക്കി. ലോറിയിൽ എഴുതിയിരുന്ന ‘ഗിഫ്റ്റ് ഓഫ് ഗോഡ്’ എന്ന വാക്യമാണ് സംഭവത്തിൽ വഴിത്തിരിവായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ലോറിയുടെ മുൻപില്‍ ‘ഗിഫ്റ്റ് ഓഫ് ഗോഡ്’ എന്ന മൂന്ന് ഇംഗ്ലിഷ് വാക്കുകള്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിന്നാലെ, തുരങ്കത്തിലെ 90 മീറ്റർ ദൂരത്തിൽ നാശനഷ്ടമുണ്ടാക്കിയ വാണിയമ്പാറ കണ്ടത്തിൽ സജിയുടെ ഉടമസ്ഥതയിലുള്ള ലോറി പോലീസ് പിടികൂടുകയായിരുന്നു.

പിന്‍ഭാഗം താഴ്ത്താതെ തുരങ്കത്തിലേക്കു പ്രവേശിച്ചതാണ് നാശനഷ്ടമുണ്ടാക്കിയത്. ഡ്രൈവർ ചുമന്നമണ്ണ് കുന്നുമ്മേൽ ജിനേഷിനെ പൊലീസ് അറസ്റ്റു ചെയ്തു.

ദേശീയപാത നിര്‍മാണത്തിന് നിര്‍മാണകമ്പനിയുമായി കരാറുള്ള ലോറിയാണ് വൻ നാശ നഷ്ടം ഉണ്ടാക്കിയത്. ജനുവരി 20 രാത്രി 8.50ന് തൃശൂര്‍ കുതിരാന്‍ ദേശീയപാതയിലെ ഒന്നാം തുരങ്കത്തിലാണ് സംഭവം നടന്നത്.

പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. സിസിടിവിയില്‍ നിന്ന് ടിപ്പര്‍ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലായിരുന്നു. ലോറി കടന്നുപോകുന്നത് മാത്രം സിസിടിവിയിൽ കാണാമായിരുന്നു. നമ്പര്‍ പോലും വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാൽ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും സൂക്ഷ്മമായി പരിശോധിച്ചു. സൂം ചെയ്ത് ലോറിയുടെ ഓരോ ഭാഗങ്ങളും തിരിച്ചറിയാനായിരുന്നു ശ്രമിച്ചത്.

അങ്ങനെയാണ് ലോറിയുടെ മുൻപില്‍ മൂന്ന് ഇംഗ്ലിഷ് വാക്കുകള്‍ ഉണ്ടെന്ന് മനസ്സിലാഅന്വേഷണ സംഗം മനസിലാക്കുന്നത്. തുടർന്ന് ഏറെ പണിപ്പെട്ടാണെങ്കിലും ആ വാക്കുകള്‍ ഗിഫ്റ്റ് ഓഫ് ഗോഡ്’എന്നാണെന്ന് പൊലീസ് സംഘം വായിച്ചെടുത്തത്.

പിന്നീട് ദേശീയപാത നിര്‍മാണത്തിനായി കരാര്‍ പ്രകാരം ഓടുന്ന എല്ലാ വണ്ടി ഉടമകളെയും പൊലീസ് വിളിച്ചുവരുത്തിയ ശേഷം ‘ഗിഫ്റ്റ് ഓഫ് ഗോഡ്’ ആരുടെ വണ്ടിയാണെന്ന് അന്വേഷിച്ചു. ഇരുമ്പുപാലം സ്വദേശി സജിയുടേതായിരുന്നു വാഹനം എന്ന് പോലീസ് കണ്ടെത്തി.

Latest News

സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതാണ്, മൃഗീയമായി മര്‍ദിച്ചു,കരച്ചിൽ ഒരു കിലോമീറ്റർ ദൂരെ വരെ കേട്ടു!സുഹൃത്തിന്റെ ഓഡിയോ പുറത്തുവിട്ടു! ഡീനിൻ്റെ വാദം തള്ളി സിദ്ധാർത്ഥന്റെ കുടുംബം

കല്‍പ്പറ്റ: സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഡീനിൻ്റെ വാദങ്ങൾ തള്ളി കുടുംബം രംഗത്ത് വന്നു . വിദ്യാർത്ഥിയാണ് സിദ്ധാർത്ഥൻ്റെ മരണവിവരം അറിയിച്ചത്. ഡീനോ ഉദ്യോഗസ്ഥരോ വിവരം അറിയിച്ചിട്ടില്ല....

More Articles Like This