കൊല്ലുമെന്ന് പറഞ്ഞാൽ ഗൂഢാലോചനയാകുമോയെന്ന് കോടതി? ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിചാരണ തുടരുന്നു

Must Read

കൊല്ലുമെന്ന് പറഞ്ഞാൽ ഗൂഢാലോചനയാകുമോയെന്ന് ഹൈക്കോടതി. ദിലീപ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന കേസിൽ ഹൈക്കോടതി സംശയങ്ങൾ പ്രകടിപ്പിച്ചു.

പറഞ്ഞാൽ പോരാ , അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതിൽ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്.

എന്നാൽ കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജൻ, ആലുവ റൂറൽ എസ്പി എ വി ജോർജ്, ബൈജു പൗലോസ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയും ചെയ്തു.

നിർണായകമായ വാദങ്ങളാണ് ഇപ്പോൾ ഹൈക്കോടതിയിൽ നടക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധിയുണ്ടാവുകയും ദിലീപിന്‍റെ മുൻകൂർ ജാമ്യം തള്ളുകയും ചെയ്താൽ അറസ്റ്റുൾപ്പടെയുള്ള കാര്യങ്ങളിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങും.

ദിലീപിന് വേണ്ടി അഡ്വ. ബി രാമൻ പിള്ളയാണ് ഹാ‍ജരായിരിക്കുന്നത്. നേരത്തേ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാ‍ജരായതും ബി രാമൻ പിള്ള അസോസിയേറ്റ്‍സ് ആയിരുന്നു.

Latest News

ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു.മന്ത്രിമാര്‍ തമ്മിൽ പാര; സ്വീകരണം മാറ്റിവെച്ചു

തിരുവനതപുരം :ഒളിംപിക്‌സ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു .സ്വീകരണം കൊടുക്കാമെന്നു വിളിച്ച് വരുത്തി മുന്നറിയിപ്പില്ലാതെ പെട്ടന്ന് മാറ്റിവെച്ചു. സര്‍ക്കാര്‍ അറിയിച്ച് നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാൻ...

More Articles Like This