വീടിന്റെ മേല്‍ക്കൂര നീക്കി അകത്ത് കടന്ന പൊലീസുകാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു; പെണ്‍കുട്ടി ബഹളം വെച്ചു; പൊലീസുകാരനെ തൂണില്‍ കെട്ടിയിട്ട് നഗ്‌നനാക്കി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Must Read

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പൊലീസുകാരനെ തൂണില്‍ കെട്ടിയിട്ട് നഗ്‌നനാക്കി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒരു സംഘം ഗ്രാമീണരാണ് പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിക്കുന്നത്. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ മര്‍ദിച്ചതെന്നാണ് ആളുകള്‍ പറയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീടിന്റെ മുകളില്‍ കയറി മേല്‍ക്കൂര നീക്കി അകത്ത് കടന്ന പൊലീസുകാരന്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഉച്ചത്തില്‍ ബഹളം വെച്ചതോടെ വീട്ടുകാര്‍ എത്തി. പൊലീസുകാരന്‍ മദ്യപിച്ച നിലയിലായിരുന്നു.

വീട്ടുകാര്‍ ഉടന്‍ ഗ്രാമവാസികളെ വിളിച്ചുകൂട്ടുകയും രോഷാകുലരായ ആള്‍ക്കൂട്ടം പൊലീസുകാരനെ നഗ്‌നനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സന്ദീപ് കുമാര്‍ എന്നാണ് ഇയാളുടെ പേര്. ഒടുവില്‍ പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സന്ദീപിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This