മിശ്രവിവാഹം കഴിച്ചു; മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തി; അച്ഛനും മകനും പിടിയില്‍

Must Read

മുംബൈ: മിശ്രവിവാഹം കഴിച്ച മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ 50കാരനെയും മകനെയും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ഗുല്‍നാസ്, ഭര്‍ത്താവ് കരണ്‍ രമേഷ് ചന്ദ്ര (22) എന്നിവരെ കൊന്ന കേസില്‍ ഗോറ ഖാന്‍, മകന്‍ സല്‍മാന്‍ ഗോറ ഖാന്‍ എന്നിവരാണ് പിടിയിലായത്. സല്‍മാന്റെ സുഹൃത്ത് മുഹമ്മദ് ഖാനുമായി ചേര്‍ന്നാണ് ദമ്പതികളെ കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഗുല്‍നാസ് ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെളിവ് നശിപ്പിക്കാനാണ് മൃതദേഹങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച മാന്‍ഖുര്‍ദ് പ്രദേശത്തെ കിണറ്റില്‍ നാട്ടുകാര്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This