റെക്കോഡിട്ട് സ്വർണവില; പവന് 2,840 രൂപ കൂടി.97000 കടന്ന് സ്വർണവില. പത്ത് ഗ്രാം 24 കാരറ്റിന്റെ വില 1,31,920 രൂപയായി.

Must Read

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വൻകുതിപ്പ്. സംസ്ഥാനത്ത് പിടിതരാതെ ഓടി സ്വർണവില. 2440 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുത്തനെ വർധിച്ചത്. 97360 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ചരിത്രത്തിൽ ആദ്യമായാണ് പവന് 97000 രൂപ കടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 305 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 12170 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 2,840 രൂപകൂടി 97,360 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 355 രൂപ വര്‍ധിച്ച് 12,170 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിലുണ്ടായ വര്‍ധന 10,800 രൂപയായി.

ആഗോള വിപണിയില്‍ സ്വര്‍ണ വില എക്കാലത്തെയും ഉയരം കുറിച്ച് മുന്നേറുകയാണ്. ട്രോയ് ഔണ്‍സിന് 4,300 ഡോളര്‍ പിന്നിട്ടു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റിന്റെ വില 1,31,920 രൂപയായി.

രാജ്യാന്തര സ്വർണവില ഇന്ന് രാവിലെ വില നിശ്ചയിക്കുമ്പോൾ 4375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്. 18 കാരറ്റ് സ്വർണത്തിനും ചരിത്രത്തിൽ ആദ്യമായി 10000 രൂപ കടന്നു. ഗ്രാമിന് 10005 രൂപയും പവന് 80,040 രൂപയുമായി. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 105000 രൂപയ്ക്ക് മുകളിൽ നൽകണം.

‌ഒരുലക്ഷം രൂപയെന്ന നിർണായക നാഴികക്കല്ലിലേക്ക് വെറും 2,640 രൂപ അകലെയാണ് പവൻ. ഇന്നത്തെയും കഴിഞ്ഞ നാളുകളിലെയും വിലക്കുതിപ്പ് കണക്കിലെടുത്താൽ ഈ നാഴികക്കല്ലും സ്വർണവില ഏറെ വൈകാതെ മറികടക്കുമെന്ന് ഉറപ്പായി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This