ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധങ്ങള്‍ക്ക് തെളിവായ ചിത്രങ്ങൾ കടകംപള്ളിക്കെതിരായി.തീരുമാനങ്ങളെല്ലാം ദേവസ്വം ബോർഡിന്റേത്, ആരോപണങ്ങൾ തള്ളി കടകംപള്ളി സുരേന്ദ്രൻ്റെ മൊഴി

Must Read

തിരുവനന്തപുരം: സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശബരിമലയിലെ പാളികള്‍ സ്വര്‍ണം പൂശിയത് മന്ത്രിയുടെ അറിവോടെയാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണം സംഘം ചോദ്യം ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളി മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എല്ലാ തീരുമാനങ്ങളും ദേവസ്വം ബോര്‍ഡിന്റേതാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ എസ്‌ഐടിയോട് പറഞ്ഞ മൊഴി പുറത്ത് വന്നു . സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സര്‍ക്കാരിന് വന്നിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശനിയാഴ്ച എസ്‌ഐടിക്ക് നല്‍കിയ മൊഴിയിലാണ് കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സ്വര്‍ണം പൂശാനുള്ള ഒരു ഫയല്‍ നീക്കവും വകുപ്പ് നടത്തിയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. 2019ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ അനുമതി തേടി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം വകുപ്പില്‍ അപേക്ഷ നല്‍കിയെന്നും അതില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പില്‍ നിന്ന് ബോര്‍ഡിലേക്ക് ആ അപേക്ഷ കൈമാറിയെന്നും പത്മകുമാറിന്റെ മൊഴിയുണ്ടായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. എന്നാല്‍ അങ്ങനൊരു അപേക്ഷ കണ്ടില്ലെന്നും നടപടി എടുത്തില്ലെന്നുമായിരുന്നു കടകംപള്ളിയുടെ മൊഴി.

കേസിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങാത്തത് ഹൈക്കോടതി ചോദ്യം ഉയര്‍ത്തിയതോടെയാണ് സിപിഎം ഉന്നതനായ കടകംപള്ളിയുടെ മൊഴിയെടുക്കുന്നതിലേക്ക് അന്വേഷണ സംഘം നീങ്ങിയത്. ശനിയാഴ്ചയാണ് എസ്‌ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

നേരത്തെ കടകംപള്ളി സുരേന്ദ്രനൊപ്പം ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ഫോട്ടോ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തുവന്നിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒരു മേശത്ത് ചുറ്റുമിരുന്ന് കടകംപള്ളിയും പോറ്റിയും മറ്റുള്ളവരും സംസാരിക്കുന്ന ചിത്രവും ഇതില്‍ ഉള്‍പ്പെടും. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോള്‍ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ? എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് ഷിബു ചിത്രം പുറത്തുവിട്ടിരുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This