സംസ്ഥാനത്ത് മാസ്‌കുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാരിന്റെ ആലോചന

Must Read

സംസ്ഥാനത്ത് കോവിഡ് കുറയുന്ന സാഹചര്യത്തില്‍ മാസ്‌കുകള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ആലോചന തുടങ്ങി. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ തേടിയതായാണ് വിവരം 

മാസ്‌ക് ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് വിദഗ്ധസമിതി നിര്‍ദ്ദേശിച്ചത്. മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താല്‍പര്യമുള്ളവര്‍ക്കു തുടര്‍ന്നും മാസ്‌ക് ധരിക്കാം. രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം വയ്ക്കണമെന്നും വിദഗ്ധസമിതി സര്‍ക്കാരിനെ അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിതീവ്ര വ്യാപന സാധ്യതയുള്ള പ്രദേശങ്ങള്‍, കടകള്‍, ആളുകള്‍, അപരിചിതരുമായി അടുത്തിടപഴകേണ്ടി വരുന്ന വിവാഹം, ഉത്സവം പോലെയുള്ള ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ട് മറ്റിടങ്ങളില്‍ ഒഴിവാക്കുന്നത് ആലോചനയിലുണ്ടെന്നും വിദഗ്ധ സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡിന്റെ പുതിയ തരംഗം ഉണ്ടാകാത്ത സാഹചര്യമാണെങ്കില്‍, മാസ്‌കുകള്‍ ഒഴിവാക്കാവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നു. കോവിഡ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 2020ലാണ് പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

Latest News

മുസ്ലീം ജനസംഖ്യ കുതിച്ചുയരുന്നു..ലോകത്ത് ക്രിസ്ത്യാനികൾ ന്യൂനപക്ഷമാകുന്നു.ക്രിസ്ത്യാനികൾ ഇംഗ്ലണ്ടിലും വെയിൽസിലും ന്യൂനപക്ഷമായി. മതമില്ലാത്തവരും കൂടിയെന്ന് സെൻസസ് റിപ്പോർട്ട്

ലണ്ടൻ : ലോകത്ത് കൃസ്ത്യാനികൾ ന്യുനപക്ഷമാകുന്നു.2050 ആകുമ്പോഴേക്കും ലോകത്ത് ക്രിസ്ത്യാനികളെ പിന്തള്ളി മുസ്ലിം ഒന്നാമതാകുമെന്ന് പുതിയ റിപ്പോർട്ട്. ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്ത്യാനികൾ ന്യൂനപക്ഷമായെന്ന് സെൻസസ് റിപ്പോർട്ട്....

More Articles Like This