പോലീസുമായുള്ള കൂട്ടല്ലേ മോൺസണെ വളർത്തിയതെന്ന് ഹൈക്കോടതി ; തലകുനിച്ച് പോലീസ്

Must Read

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ വിമർശനം. പൊലീസ് ഉദ്യോഗസ്ഥരുമായി ചങ്ങാത്തമുണ്ടായിരുന്നതിനാല്‍ അല്ലേ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ ഈ വിധം വളര്‍ന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതായിരുന്നു ഈ പരാമര്‍ശം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരുന്നെന്നും ഇക്കാര്യം അന്വേഷിക്കണ്ടതല്ലേയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. മോന്‍സനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് മുന്‍ ഡ്രൈവര്‍ ഇ വി അജിത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

കേസില്‍ സസ്‌പെന്റ് ചെയ്ത ഐ ജിക്ക് എതിരായ ആരോപണം എന്തായിരുന്നെന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ഇടപെട്ടു എന്നതാണ് കുറ്റമെന്നും കേസിന് വിദേശ ബന്ധം കണ്ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം സാമ്പത്തിക തട്ടിപ്പില്‍ അനിത പുല്ലയിലിന് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു. കേസില്‍ എസ് പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം തേടിയതിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.

Latest News

നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് പൊലീസ്; ഇരുവരും ഒളിവില്‍; അന്വേഷണം ഊര്‍ജിതം

ആയുഷ് മിഷന്റെ പേരിലെ നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് കാന്റോണ്‍മെന്റ് പൊലീസ്. ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്റെ പരാതിയിലെടുത്ത കേസിലാണ് നടപടി....

More Articles Like This