കേരളത്തിലെ ഹിജാബ് വിഷയത്തിന് പരിഹാരം, മാപ്പുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍

Must Read

കോഴിക്കോട്: മാനന്തവാട ഹിജാബ് വിഷയത്തിന് പരിഹാരമായി. മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ നടന്ന ഹിജാബ് വിഷയത്തില്‍ വീഴ്ച സംഭവിച്ചതായി പ്രിന്‍സിപ്പല്‍ കുറ്റസമ്മതം നടത്തി. സബ് കളക്ടര്‍ ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ വിളിച്ച യോഗത്തിലാണ് ഹിജാബ് വിഷയത്തിന് പരിഹാരമായത്. വിദ്യാര്‍ത്ഥികള്‍ ഹിജാബ് അണിഞ്ഞ് എത്തിയതുമായി ബന്ധപ്പെട്ടാണ് സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിജാബ് അണിഞ്ഞ് എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ മാപ്പ് പറയാം എന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യോഗത്തില്‍ വ്യക്തമാക്കി. വിഷയത്തില്‍ വീഴ്ച സംഭവിച്ചതുമായി ബന്ധപ്പെട്ട് പത്രകുറുപ്പും സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ പുറത്തിറക്കി.

ഹിജാബ് ധരിച്ച് സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ നിന്ന് പുറത്തിറക്കിയിരുന്നു. സംഭവം അന്വേഷിക്കാന്‍ എത്തിയ രക്ഷിതാവിനോട് സ്‌കൂള്‍ അധികൃതര്‍ മോശമായി പെരുമാറി. ഷാള്‍ ധരിച്ചാണ് സ്‌കൂളില്‍ രക്ഷിതാവ് എത്തിയത്.

എന്നാല്‍, സ്‌കൂളില്‍ ഷാള്‍ കഴിയില്ലെന്നും ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥിക്ക് ടി സി നല്‍കാമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിഷയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ അടക്കം വീഡിയോ പ്രചരിച്ചു തുടങ്ങി. എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് എന്നീ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി സ്‌കൂളിനെതിരെ രംഗത്ത് എത്തി.

മതത്തിന്റെ പേരില്‍ ഉള്ള ഒന്നും സ്‌കൂളില്‍ കുട്ടികള്‍ കൊണ്ടു വരരുത്. പഠിക്കാന്‍ ആണ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തേണ്ടത് എന്നീ നിര്‍ദേശങ്ങള്‍ വീഡിയോയുടെ പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍, ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ത്ഥിയെ ഇവിടെ പഠിപ്പിക്കുന്നില്ല എന്ന് രക്ഷിതാവ് പറഞ്ഞു. തല്‍സമയം തന്നെ അപേക്ഷ തന്നാല്‍ ടി സി തരാമെന്ന് പ്രിന്‍സിപ്പല്‍ രക്ഷിതാവിനെ അറിയിച്ചു.

രക്ഷിതാവ് വിഷയത്തില്‍ പരാതി നല്‍കുമെന്ന് അറിയിച്ചുകൊണ്ട് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ വൈറലായി. വീഡിയോയ്ക്ക് പിന്നാലെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി സ്‌കൂളിന് എതിരെ രംഗത്ത് എത്തി.

ഇതോടെയാണ് സബ്കളക്ടര്‍ സര്‍വ കക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടത്. മാനന്തവാടി ഡി.വൈ.എസ്.പി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ടി.എ പ്രസിഡന്റ്, വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

Latest News

ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു.മന്ത്രിമാര്‍ തമ്മിൽ പാര; സ്വീകരണം മാറ്റിവെച്ചു

തിരുവനതപുരം :ഒളിംപിക്‌സ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു .സ്വീകരണം കൊടുക്കാമെന്നു വിളിച്ച് വരുത്തി മുന്നറിയിപ്പില്ലാതെ പെട്ടന്ന് മാറ്റിവെച്ചു. സര്‍ക്കാര്‍ അറിയിച്ച് നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാൻ...

More Articles Like This