കൊലപാതകം നടത്തിയത് നാലുപേര്‍, പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതം. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനായില്ല

Must Read

കണ്ണൂര്‍: തലശ്ശേരിയിലെ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ കൊലപ്പെടുത്തിയത് നാലുപേരാണെന്നാണ് പോലീസ്്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെവരെയും അന്വേഷണസംഘം വാഹനപരിശോധയും റെയ്ഡുകളും നടത്തിയിരുന്നു. ഉച്ചയോടെ ഇവര്‍ പിടിയിലാവുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികള്‍ സഞ്ചരിച്ച ബൈക്ക് ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല. പ്രകോപന പ്രസംഗം നടത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷ് ഉള്‍പ്പടെയുള്ളവരെ ചോദ്യംചെയ്യുന്ന നടപടിയും പുരോഗമിക്കുകയാണ്.

അതേസമയം സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് പോലീസിന്റെ വാദം. സംഭവം നടന്നയുടന്‍ തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ ക്ഷേത്രത്തിലെ സംഘര്‍ഷത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്.

Latest News

ജലീലിനെ ഇറക്കി അവരില് തടയിടാൻ സിപിഎം ? ”മിസ്റ്റർ പി വി അൻവർ ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല, ഇങ്ങോട്ട് മാന്യതയെങ്കില്‍ അങ്ങോട്ടും മാന്യത.അന്‍വറിനെതിരെ കെടി ജലീല്‍

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കെട്ടി ജലീൽ .അന്വറിനെതിരെ ജലീലിനെ ഇറക്കിയത് സിപിഎം എന്നും ആരോപണം ഉണ്ട് .പിവി അന്‍വറിന് മറുപടിയുമായി ഡോ...

More Articles Like This