വീണ്ടും ഹിജാബ് വിവാദം ; പര്‍ദയും ഹിജാബും ധരിച്ചെത്തിയ വിദ്യാര്‍ത്ഥി ക്ഷമാപണം നടത്തണമെന്ന് കോളേജ് അതോറിറ്റി

Must Read

ഭോപ്പാല്‍: പര്‍ദയും ഹിജാബും ധരിച്ചതിന് കോളോജില്‍ എത്തിയ മുസ്ലീം വിദ്യാര്‍ത്ഥിയോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ട് കോളേജ് അതോറിറ്റി. സത്നയിലെ ഒരു സ്വയം ഭരണ സര്‍ക്കാര്‍ കോളേജിലാണ് പര്‍ദയും ഹിജാബും ധരിച്ച്് മുസ്ലീം വിദ്യാര്‍ത്ഥി കോളേജില്‍ എത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്നാണ് ക്ഷമാപണം നടത്തി കത്ത് എഴുതാന്‍ കോളേജ് അതോറിറ്റി വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ചത്. മാസ്റ്റര്‍ ഓഫ് കൊമേഴ്സ് പഠിക്കുന്ന ‘റുഖ്സാന ഖാന്‍’ എന്ന മുസ്ലീം വിദ്യാര്‍ത്ഥിയാണ് പര്‍ദയും ഹിജാബും ധരിച്ച് കോളോജില്‍ എത്തിയത്.

അഡ്മിറ്റ് കാര്‍ഡ്, കോളേജ് യൂണിഫോം മാസ്‌ക് എന്നിവ ധരിച്ച ശേഷം മാത്രമേ കോളോജില്‍ എത്താകൂ എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കോളോജ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, കോളേജ് യൂണിഫോമില്‍ ആണ് എന്നും റുഖ്സാന കോളോജില്‍ എത്താറുളളത്.

അനാവശ്യമായി വിവാദം ഉണ്ടാക്കാനാണ് റുഖ്സാന പര്‍ദയും ഹിജാബും ധരിച്ചതിന് കോളോജില്‍ എത്തിയതെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് എസ്പി സിംഗ് പറഞ്ഞു. ആദ്യമായാണ് വിദ്യാര്‍ത്ഥി ഇത്തരത്തില്‍ വേഷം അണിഞ്ഞ് കോളോജില്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഇന്നലെ വിദ്യാര്‍ത്ഥി എത്തിയത് പര്‍ദ ധരിച്ചായിരുന്നു. ഇത് കണ്ട് ചില സഹപാഠികള്‍ ബഹളം ഉണ്ടാക്കുകയും വിദ്യാര്‍ത്ഥിക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും, ഞങ്ങള്‍ സ്ഥിതി ഗതികള്‍ നിയന്ത്രിച്ചുവെന്ന്
അദ്ദേഹം വ്യക്തമാക്കി.

അച്ചടക്കം ഇല്ലായ്മയ്ക്ക് ക്ഷമാപണ കത്ത് എഴുതാന്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹിജാബ് വിവാദം തുടരുന്നതിനിടെ സാഹചര്യം മുതലെടുക്കാന്‍ റുഖ്സാന ഖാന്‍ ആഗ്രഹിക്കുന്നുവെന്ന് മുസ്ലീം പെണ്‍കുട്ടിക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ പറഞ്ഞു.

കര്‍ണാടകയിലെ ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം നടക്കുകയാണ്. ഇതിനെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യൂണിഫോം നിര്‍ദ്ദേശിച്ച സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ ഹിജാബ് അല്ലെങ്കില്‍ മറ്റേതെങ്കിലും മതപരമായ വസ്ത്രം ധരിക്കുന്നത് വിലക്കിയായിരുന്നു കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, കോളേജ് പ്രിന്‍സിപ്പലിന് എതിരെ നടപടി വേണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്ത് ധരിക്കണം എന്ന് തീരുമാനിക്കാന്‍ പ്രിന്‍സിപ്പല്‍ മറ്റ് വിദ്യാര്‍ത്ഥികളെ അനുവദിക്കരുത്. പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കണം,’ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് അജയ് യാദവ് പറഞ്ഞു. എന്നാല്‍, ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവ് പറഞ്ഞു.

Latest News

എറണാകുളം അങ്കമാലി അതിരൂപത തർക്കത്തിൽ താത്കാലിക സമവായം. സമരം നിർത്തി.ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും വൈദികരും തമ്മിൽ നടത്തിയ സമാധാന ചർച്ച ഫലം കണ്ടു.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനിയും വൈദികരും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിൽ സമവായം ഉണ്ടായി .സമരം നിർത്തി. ആർച്ച് ബിഷപ്പ്...

More Articles Like This