കന്യാകുമാരി : വിനീതയുടെ കൊലപാതക കേസിലെ പ്രതിയായ രാജേന്ദ്രനെ തമിഴ്‌നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പേരൂര്‍ക്കട പോലീസിന്റെ നേതൃത്വത്തില്‍ ആയിരുന്നു തെളിവെടുപ്പ്. കൊലപ്പെടുത്തിയശേഷം വിനീതയില്‍ നിന്ന് പ്രതി കവര്‍ന്ന സ്വര്‍ണമാല പോലീസ് കണ്ടെത്തി. ഒരു സ്വകാര്യ സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ രാജേന്ദ്രന്‍ ഇത് പണയം വെച്ചിരിക്കുകയായിരുന്നു.
തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രനെ കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ഞായറാഴ്ച കൊലപാതകം നടത്തിയ ശേഷം തിങ്കളാഴ്ച ഈ സ്ഥാപനത്തില്‍ എത്തിയ പ്രതി 95000 രൂപയ്ക്കായിരുന്നു മാല പണയം വച്ചത്. പോലീസിനോട് സഹകരിക്കാത്ത പ്രതി ഈ സ്വര്‍ണമാല എന്തു ചെയ്തുവെന്ന് ആദ്യം പറഞ്ഞില്ല. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലായിരുന്നു പണയം വച്ച വിവരം പോലീസിനോട് പങ്കുവെച്ചത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രം എന്നിവ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ന്നുള്ള കസ്റ്റഡി കാലയളവില്‍ ആയിരിക്കും ഇവ കണ്ടെത്തുക.
തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ള രാജേന്ദ്രന്‍ തമിഴ്‌നാട് പോലീസിന്റെ കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ്. കവര്‍ച്ചക്കായി ഇതിനോടകം 5 കൊലപാതകങ്ങള്‍ ആണ് ഇയാള്‍ നടത്തിയിട്ടുള്ളത്. ഇതില്‍ അഞ്ചാമത്തെ ഇരയാണ് വിനീത.