കന്യാസ്ത്രീകൾ നിയന്ത്രിക്കുന്ന കൊച്ചി പള്ളുരുത്തി സെൻ്റ് റീതാസ് സ്കൂളിന് ഭീക്ഷണി !നിർബന്ധമായും ഹിജാബ് ധരിക്കുമെന്ന് ഭീക്ഷണി .ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ സ്കൂൾ മാനേജ്മെൻ്റ് വിലക്കി.ഭീഷണിയെ തുടർന്ന് സ്കൂളിന് രണ്ടുദിവസം അവധി

Must Read

കൊച്ചി : കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ഹിജാബ് വിവാദം. അങ്ങനെ കേരളത്തിലും ഹിജാബ് വിവാദം. കൊച്ചി പള്ളുരുത്തി സെൻ്റ്. റീതാസ് സ്കൂളിലാണ് ഈ സംഭവം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഹിജാബ് ധരിച്ചു ക്ലാസ്സിൽ എത്തിയ കുട്ടിയെ സ്കൂൾ മാനേജ്മെൻറ് വിലക്കിയിരിക്കുകയാണ്. നിർബന്ധമായും ഹിജാബ് ധരിക്കും എന്നാണ് മാതാപിതാക്കളുടെ ഭീക്ഷണി അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളിന് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ സ്കൂൾ മാനേജ്മെന്റ് വിലക്കിയെന്നാണ് പരാതി. ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിന് ഭീഷണി ലഭിച്ചതായും ഇതേതുടർന്ന് രണ്ടുദിവസത്തേക്ക് സ്കൂളിന് അവധി നല്‍കിയതായും മാനേജ്മെന്റ് പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിജാബ് ധരിച്ചതിന് സ്കൂളിൽ മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ പിതാവ് പറയുന്നത്. കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകി. എന്നാൽ സ്കൂൾ ഡയറിയിൽ നിഷ്കർഷിക്കുന്ന യൂണിഫോം ധരിക്കാത്തതിനാലാണ് നടപടി എടുത്തതെന്നാണ് സ്കൂൾ പ്രിൻസിപ്പലിന്റെ വിശദീകരണം.
ഹിജാബിന്റെ പേരിൽ ചില സംഘടനകൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി നൽകിയതെന്നാണ് അധികൃതർ പറയുന്നത്. മറ്റ് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കരുതിയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചതെന്നും സ്കൂൾ അധികൃതർ‌ പറഞ്ഞു. എന്നാൽ കുട്ടി നിർബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കൾ‌ സ്കൂള്‍ അധികൃതരോട് പറഞ്ഞത്.

അതേസമയം സ്കൂൾ മാനേജ്മെൻറ് ഈ വിഷയത്തിൽ വ്യക്തമാക്കുന്നത് ഇങ്ങനെയാണ് – കഴിഞ്ഞ ജൂൺ/ജൂലൈ മാസത്തിലാണ് ഈ കുട്ടി സ്കൂളിൽ അഡ്മിഷൻ നേടുന്നത്. അന്ന് ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങൾ ഹിജാബ് ധരിച്ചെത്തി. പിന്നീട് ഹിജാബ് ധരിച്ചു എത്തുന്നത് ഇവിടെ പറ്റില്ല എന്നും അത് മറ്റു കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. യൂണിഫോമും ആയി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് സ്കൂൾ മാനേജ്മെൻറ് ആണ് എന്ന് സ്കൂൾ മാനേജ്മെൻറ് വ്യക്തമാക്കുകയാണ്.

പിന്നീടുള്ള നാലുമാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെ സാധാരണ കുട്ടികളെ പോലെ തന്നെയാണ് സ്കൂളിൽ വന്നത് എന്നും എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആരുടെയൊക്കെയോ പ്രേരണയാൽ വീണ്ടും സമാനമായ രീതിയിൽ കുട്ടി പ്രവർത്തിക്കുന്നു എന്നുമാണ് മാനേജ്മെൻറ് ആരോപിക്കുന്നത്. എന്നാൽ സ്കൂൾ മാനേജ്മെൻറ് കുട്ടിയെ വീണ്ടും വിലക്കുകയും അങ്ങനെ പാടില്ല എന്ന് ഉപദേശിക്കുകയും ചെയ്യുന്നു. പിടിഎ കൂടുകയും കുട്ടിയെ തീരുമാനം അറിയിക്കുകയും അത് മാതാപിതാക്കളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യുന്നു.

അതേസമയം കുട്ടിയുടെ പിതാവ് കുറച്ച് ആളുകളെ കൂട്ടിവന്നു സ്കൂളിൽ ഭീഷണി സ്വരം ഉയർത്തി എന്നാണ് സ്കൂൾ മാനേജ്മെൻറ് പറയുന്നത്. വന്നവർ തൃപ്പൂണിത്തറയിലെ എസ്ഡിപിഐ പ്രവർത്തകർ ആണ് എന്നും സ്കൂൾ മാനേജ്മെൻറ് ആരോപിക്കുന്നു. ഇവരുടെ ഭീഷണിയുടെ പുറത്താണ് രണ്ടുദിവസത്തേക്ക് സ്കൂളിന് അവധി നൽകിയിരിക്കുന്നത് എന്നാണ് മാനേജ്മെൻറ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രിൻസിപ്പാളിന്റെ ഒരു കത്ത് കൂടി പുറത്തുവന്നിട്ടുണ്ട്.

കത്തിൽ പറയുന്നത് ഇങ്ങനെയാണ് – നമ്മുടെ സ്കൂളിൽ അനുവദനീയമല്ലാത്ത വസ്ത്രധാരണവുമായി വന്ന ഒരു വിദ്യാർത്ഥിയുടെയും മാതാപിതാക്കളുടെയും മറ്റു ചിലരുടെയും ഭാഗത്തു നിന്നുണ്ടായ സമ്മർദ്ദം മൂലം പല വിദ്യാർത്ഥികളും അവധി ചോദിച്ചതിനാലും, അധ്യാപക അനധ്യാപക ജീവനക്കാർ മാനസിക സമ്മർദ്ദത്താൽ അവധി എടുത്തതിനാലും മനസ്സമാധാനത്തോടെ കുട്ടികളെ പഠിപ്പിക്കാൻ സാധിക്കാത്ത ഒരു പ്രത്യേക സാഹചര്യ ഉടലെടുത്തിരിക്കുകയാണ്. ആയതിനാൽ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷം നാളെ (ചൊവ്വാഴ്ച) അവധിയായിരിക്കുമെന്ന് അറിയിക്കുകയാണ്.

ഹിജാബിന്റെ പേരിൽ ചില സംഘടനകൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി നൽകിയതെന്നാണ് അധികൃതർ പറയുന്നത്. മറ്റ് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കരുതിയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചതെന്നും സ്കൂൾ അധികൃതർ‌ പറഞ്ഞു. എന്നാൽ കുട്ടി നിർബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കൾ‌ സ്കൂള്‍ അധികൃതരോട് പറഞ്ഞത്.

Previous articleചെന്നിത്തലയേയും അബിൻ വർക്കിയെയും തഴഞ്ഞു !ലൈംഗിക ആരോപണങ്ങ ളാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച ഒഴിവിൽ ഷാഫി പറമ്പിലിന്റെ നോമിനി ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍.വേണുഗോപാൽ ഗ്രുപ്പുകാരൻ ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്!
Next articleക്രിസ്ത്യാനി ആയതിനാൽ അബിൻ വർക്കിയെ വെട്ടി നിരത്തി !!ജാതിനോക്കി അബിൻ വർക്കിയെ വെട്ടിനിരത്തിയത് ഷാഫിയും കെസി വേണുഗോപാലും ! ചെന്നിത്തല ഗ്രുപ്പിന് വമ്പൻ നഷ്ടം ! ചെന്നിത്തലയെ വെട്ടിനിരത്തി വേണു ഗോപാലിന്റെ ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം ! പാർട്ടിയിൽ കെ.സി വേണുഗോപാലിൻ്റെ തന്നിഷ്ടമെന്ന് പരാതി. നാളെ രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അബിന്‍ വര്‍ക്കി!

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This